ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെദിയൂരപ്പ നല്കിയ പരാതിയില്‍ ആണ് ഹൈക്കോടതി നോട്ടീസ്. റാലികളിലും പൊതുസമ്മേളനങ്ങളിലും അവഹേളനം തുടരുന്നു എന്നാണ് .യെദിയൂരപ്പ നല്കിയ പരാതിയില്‍ ഉള്ളത്.
തനിക്കെതിരേ മുന്‍പുണ്ടായ കേസുകളില്‍ കോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടും ഇതു വിസ്മരിച്ച് കേസുകള്‍ ചൂണ്ടിക്കാട്ടി സിദ്ധരാമയ്യയും കോണ്‍ഗ്രസ് നേതാക്കളും തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഇത്തരത്തിൽ അപവാദപ്രചാരണം തുടരുന്നത് കോടതിയോടുള്ള അവഹേളനമാണെന്നും യെദിയൂരപ്പ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതി പരിശോധിച്ച ഹൈക്കോടതി പബ്ലിക് ഹിയറിംഗ് നടത്താനും സിദ്ധരാമയ്യയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇവരുടെ പ്രസംഗങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ പ്രസ് കൗണ്‍സിലിനും നോട്ടീസ് അയയ്ക്കുവാന് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, താന്‍ യെദിയൂരപ്പയെ പരിഹസിച്ചിട്ടില്ലെന്നും അഴിമതിയുടെ പേരില്‍ യെദിയൂരപ്പ ജയിലില്‍ കഴിഞ്ഞുവെന്നത് യാഥാര്‍ഥ്യമാണെന്നുമാണ് ഹൈക്കോടതി നോട്ടീസ് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം.
Post Your Comments