തിരുവന്തപുരം: കേരള ബാങ്കിനു അനുമതിക്കുവേണ്ടിയുള്ള അപേക്ഷയില്‍ തീരുമാനവുമായി റിസര്‍വ് ബാങ്ക്. കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം മാര്‍ച്ച് അവസാനത്തോടെ ലഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വേണ്ടി മന്ത്രി എ.കെ ബാലന്‍ നിയമസഭയെ അറിയിച്ചു. കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ അഫിലിയേഷന്‍ സംസ്ഥാന സഹകരണ ബാങ്കുമായിട്ടായിരിക്കും.
Also Read : സഹകരണസംഘങ്ങളുടെ പേരിനോടൊപ്പം ‘ബാങ്ക്’ ചേര്‍ക്കാമോ എന്ന വിഷയത്തില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം
കാരണം നിലവില്‍ ഇത് ജില്ലാ ബാങ്കിലാണ്. ഇത് മൂലം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നേട്ടമാണ് ഉണ്ടാവുക. കേരള ബാങ്കിന്റെ രൂപീകരണത്തിനായി കേരള സഹകരണ നിയമത്തില്‍ വരുത്തേണ്ട ഭേദഗതി സംബന്ധിച്ച് ലീഗല്‍സെല്‍ സമര്‍പ്പിച്ച കരട് ഭേദഗതി നിര്‍ദേശങ്ങളില്‍മേല്‍ അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കുള്ള നിയമനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.
Post Your Comments