പാലും രക്തവും മാത്രം കുടിച്ച് മണ്കുടിലില് നഗ്നരായി കഴിയുന്ന ഒരു കൂട്ടം ആളുകള്‍. എത്യോപ്യയിലെ ബോദി ഗോത്രവര്‍ഗക്കാരുടെ ഈ ആചാരത്തെ അറിയൂ
തെക്കൻ എത്യോപ്യയിലെ ജിൻകാ ടൗണിൽ നിന്ന് 140 കിലോമീറ്റർ അകലെ ഒമോ താഴ്വരയിൽ ജീവിക്കുന്ന ഒരു സെമി-നാമോഡിക് ഗോത്രമാണ് ബോഡി അഥവാ മീൺ. ഇവരുടെ ആചാരങ്ങൾ മറ്റുള്ള വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്ഥമാണ്.
പൊണ്ണത്തടിയൻമാരെ ജീവിത പങ്കാളികളാക്കാൻ പൊതുവേ സ്തീകൾ താൽപര്യം കാട്ടാറില്ല. ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ ഗോത്ര വർഗ്ഗമായ ബോദി സ്ത്രീകൾ അങ്ങനെയല്ല. തടിച്ച ശരീരവും വീതി കൂടിയ അരക്കെട്ടുമുള്ള പൊണ്ണത്തടിയൻമാരെയാണ് ഇവർക്കിഷ്ടം. വലിയ ശരീര ഭാരം ഗോത്രത്തിലെ സ്ത്രീകൾ ആകർഷകമായ കണക്കാക്കുന്നു.
എത്യോപ്യയിലെ ബോദി ഗോത്രവര്‍ഗക്കാര്‍ തടി കൂട്ടാന്‍ പശുവിന്റെ പാലും രക്തവും മാത്രം കുടിച്ച് മണ്കുടിലില് നഗ്നരായി കഴിഞ്ഞാണ് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത്. പുതുവര്‍ഷത്തിന്റെ ഭാഗമായി കായേല് എന്ന ആചാരത്തിന്റെ ഭാഗമായുള്ള മത്സത്തിനായാണ് ഈ തടിവര്‍ദ്ധിപ്പിക്കല്‍. മത്സരത്തില്‍ പങ്കെടുക്കുന്ന ഈ കാലയളവില്‍ അവര്‍ക്ക് മറ്റു ഭക്ഷണങ്ങളൊന്നും കഴിക്കാന്‍ പാടില്ല.
പശുക്കളെ ആരാധിക്കുന്നവരാണ് ബോദി ഗോത്രക്കാര്‍ മത്സരത്തിനായി ശേഖരിക്കുന്ന രക്തത്തിനുവേണ്ടിപ്പോലും അവര്‍ പശുക്കളെ കൊല്ലില്ല. അവയുടെ ഞെരമ്പില്‍ ചെറിയ മുറിവുണ്ടാക്കി രക്തം ശേഖരിക്കും അതുകഴിഞ്ഞാല്‍ ഇത് കളിമണ്ണുകൊണ്ട് അടയ്ക്കുകയും ചെയ്യും. പുലര്‍ച്ചെയാണ് രക്തം കുടിക്കുക. ചിലര്‍ ആദ്യമൊക്കെ രക്തം കുടിക്കുമ്പോള്‍ ഛര്‍ദിക്കും. എങ്കിലും പിന്നീടത് പതിവാകും. ആഘോഷത്തിൽ പുരുഷന്മാരുടെ ശാരീരികരൂപം മുർസിക്ക് സമാനമാണ്: അവർ അവരുടെ മുടിയുടെ മേൽ തുണികൊണ്ടുള്ള വസ്ത്രം ധരിക്കണം, ആഭരണങ്ങളുടെ രൂപത്തിൽ തലമുടി ‘ക്രമികരിക്കാനാ. ബോഡി വധുക്കൾ കോലാട്ടിൻ തൊലി വസ്ത്രങ്ങൾ ധരിച്ച് മുർസി പോലെ ചെവികളിൽ ചെറിയ മരം കെണ്ടുള്ള ആഭരണങ്ങൾ ഉപയോഗിക്കുന്നു.
എല്ലാ കുടുംബത്തിനും അവിവാഹിതനായ ഒരു യുവാവിനെ മത്സരത്തിനായി പങ്കെടുപ്പിക്കാം. മത്സരത്തില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ അവര്‍ കുടിലിലേക്ക് പോകണം. എല്ലാ ദിവസവും രാവിലെ ശുദ്ധമായ പശുവിന്‍പാലും പശുവിന്റെ രക്തവുമായി പെണ്‍കുട്ടികളും സ്ത്രീകളുമെത്തും. അതുകുടിച്ച് അനങ്ങാതിരിക്കുക എന്നതാണ് മത്സരത്തിന്റെ രീതി. വിജയിക്കുന്നവര്‍ക്ക് പ്രത്യേകം സമ്മാനങ്ങളൊന്നും ഇല്ലെങ്കിലും സമൂഹത്തില്‍ ഉയര്‍ന്ന ബഹുമാനവും ആദരവും ലഭിക്കും.
ഏറ്റവും വലിയ കുടവയറനെ സ്ത്രീകള്‍ക്ക് കൂടുതല്‍ താത്പര്യമുണ്ടാകും. ആറുമാസം കഴിഞ്ഞ് ഇവര്‍ പുറത്തുവരുന്ന ദിവസം വലിയ ആഘോഷമാണ്. മണ്ണും ചാരവുംകൊണ്ട് ശരീരമാകെ മറച്ചാണ് ഇവര്‍ പുറത്തു വരിക. എല്ലാ ജൂണിലുമാണ് ആഘോഷം. പാരമ്പര്യങ്ങൾ തനിമയോടെ നില നിർത്താൻ ആഗ്രഹിയ്ക്കുന്നവരാണ് ബോധി ഗോത്രക്കാർ. അടുത്ത കാലത്തായി സർക്കാർ നടപ്പാക്കി വരുന്ന പുനരധിവാസ പദ്ധതികൾ ഇവർക്ക് ഭീഷണിയായരിയ്ക്കുന്നു. എത്യോപ്യയിലെ താഴ്വരയിലാണ് ഗോത്ര വർഗക്കാർ താമസിയ്ക്കുന്നത്. മൂവായിരത്തോളം കുടുംബങ്ങളെയാണ് സർക്കാർ താഴ്വരയിലേയ്ക്ക് പുനരധിവസിപ്പിയ്ക്കാൻ പദ്ധതിയിടുന്നത്. ഇവരുടെ വരവ് തങ്ങളുടെ സംസ്കാരത്തേയും പാരമ്പര്യത്തേയും ശിഥിലമാക്കിയേയ്ക്കുമോഎന്ന ആശങ്കയുമുണ്ട്.
Post Your Comments