KeralaLatest NewsNews

സി.കെ വിനീതിനെ പ്രശംസിച്ച് നടന്‍ സുബീഷ്

കേരളാ ബ്ലാസ്‌റ്റേഴ്‌സ് മലയാളി സൂപ്പര്‍ താരം സി.കെ വിനീതിനെ പ്രശംസിച്ച് നടന്‍ സുബീഷ്. നാനാഭാഗത്തു നിന്നും താരത്തിന് അഭിനന്ദന പ്രവാഹം ഒഴുകിയെത്തുന്നത് അടുത്തിടെ പിറന്ന തന്റെ ആണ്‍കുഞ്ഞിന് മതമില്ല എന്ന നിലപാട് സി.കെ കൈക്കൊണ്ടതിനു പിന്നാലെയാണ്. വിനീത് ധീരമായ നിലപാടെടുത്തത് മകന്റെ ജനന രജിസ്‌ട്രേഷന്‍ ഫോമില്‍ മതം രേഖപ്പെടുത്താനുള്ള കോളത്തില്‍ നില്‍ എന്ന് എഴുതിയാണ്.

മതത്തിനു വേണ്ടി അടികൂടുന്ന നാട്ടില്‍ സ്‌നേഹബന്ധത്തിനുപോലും മതം നിര്‍ബന്ധം ആകുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ വിനീത് ചെയ്തത് കട്ടഹീറോയിസം ആണെന്ന് സുബീഷ് പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിനീതിനെ പ്രശംസിച്ച് സുബീഷ് രംഗത്തെത്തിയത്.

read also: ‘ക്രിയാത്മക വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളും; സി.കെ വിനീത്

വിനീതിന്റെ ഭാര്യ ശരണ്യ ആണ്‍കുഞ്ഞിന് ജന്മം നലകിയത് കഴിഞ്ഞ മാസം 23-ാം തിയതിയായിരുന്നു. തന്റെ മകന് ജീവിക്കാന്‍ മതം വേണ്ടാ എന്ന നിലപാട് പരസ്യമാക്കി താരം രംഗത്ത് വന്നത്. അവന്റെ വിശ്വാസവും, വഴിയും അവന്‍ തന്നെ തിരഞ്ഞെടുക്കട്ടെയെന്ന് വിനീത് വ്യക്തമാക്കി. മകനെ ഒരു മതത്തിന്റെയും ചട്ടക്കൂടില്‍ വളര്‍ത്തില്ല എന്നാണ് വിനീതിന്റെ പക്ഷം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ പ്രതീക്ഷകൾ അവസാനിക്കുന്നില്ല പ്രിയപ്പെട്ട വിനീത് നീ ചെയ്യ്തത് വലിയ കാര്യം ആണ് മതത്തിനു വേണ്ടി അടികൂടുന്ന നാട്ടിൽ സ്നേഹബന്ധത്തിനു പോലും മതം നിർബന്ധം ആകുന്ന നാട്ടിൽ.നീ ചെയ്യ്തത ്കട്ട ഹീറോയിസം തന്നെ സ്വന്തം മകന്റെ ജനനസെര്ടിഫിക്കറ്റിൽ മതത്തിന്റെ കോളത്തിൽ nil എന്നെഴുതുമ്പോൾ നീ ബ്ലാസ്റ്റേഴ്‌സ് വേണ്ടി അടിച്ച സുന്ദരമായ ഗോളുകൾ ഉണ്ടല്ലോ അതിനേക്കാൾ സുന്ദരം ആയിരിക്കുന്നു നിന്റെ നിലപാടുകൾ മതഭ്രാന്തന്മാരെ നിങ്ങളെ കണ്ടം വാഴി ഓടിക്കാൻ പുതിയ തലമുറ ഒരുങ്ങി കഴിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button