Latest NewsKeralaNews

ശകുന്തളയുടെ കൊലപാതകം മകളുടെ കാമുകനെ ഭീഷണിപ്പെടുത്തിയതിന് ;ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്‌

കൊച്ചി:കുമ്പളത്ത് വീട്ടമ്മയുടെ മൃതദേഹം വീപ്പയ്ക്കുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ശകുന്തളയെ കൊലപ്പെടുത്തിയത് മകളുടെ കാമുകൻ സജിത്താണെന്ന് പോലീസ് സ്ഥിരീകരിച്ചു.ശകുന്തളയുടെ മകൾ അശ്വതിയെ നുണപരിശോധനയ്ക്കു വിധേയയാക്കാന്‍ പോലീസ് കോടതിയെ സമീപിച്ചു.

ജില്ലാ ജന്തുദ്രോഹ നിവാരണ സമിതി ഇന്‍സ്പെക്ടറായിരുന്നു സജിത്ത്.വിവാഹമോചിതയായ അശ്വതിക്കും മക്കൾക്കുമൊപ്പമായിരുന്നു വിവാഹിതനായ സജിത്തിന്റെ താമസം.മകൾക്കൊപ്പം താമസിക്കാൻ കുമ്പളത്തെ വീട്ടിലെത്തിയ ശകുന്തള ഈ ബന്ധത്തെ എതിർത്തിരുന്നു.

പിന്നീട് ശകുന്തളയെ കോട്ടയത്തെ സഹോദരിയുടെ വീട്ടിൽ കൊണ്ടാക്കിയെന്നു നാട്ടുകാരെ ധരിപ്പിച്ചതിനു ശേഷം സജിത്ത് അശ്വതിയെയും കുട്ടികളെയും വാടകവീട്ടിൽ നിന്ന് മാറ്റി പാർപ്പിച്ചു.തുടർന്ന് സജിത്ത് ശകുന്തളയെ കൊലപ്പെടുത്തി മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോൺക്രീറ്റ് ഇട്ട് മൂടി.വീപ്പ ഉപേക്ഷിക്കാന്‍ അഞ്ചു പേരെ ഏര്‍പ്പാടാക്കി. വീപ്പയ്ക്കുള്ളില്‍ വേസ്റ്റാണെന്നാണ് ഇവരെ വിശ്വസിപ്പിച്ചത്. തുടര്‍ന്ന് സജിത്തിന്റെ നേതൃത്വത്തില്‍ കുമ്പളം കായലില്‍ വീപ്പ തള്ളി.

Read also:വസ്തു തര്‍ക്കം; അയല്‍വാസിയുടെ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം കലക്കി പ്രതികാരം

ജനുവരി എട്ടിനാണു കുമ്പളം പാംഫൈബറിന്റെ ഒഴിഞ്ഞ പറമ്പിൽ കിടന്ന പ്ലാസ്റ്റിക്ക് വീപ്പ പൊളിച്ചപ്പോള്‍ അസ്ഥികൂടം കണ്ടെത്തിയത്. വീപ്പ കണ്ടെത്തിയതിന്റെ പിറ്റേന്ന് ഏരൂരിലെ വീട്ടില്‍ ശകുന്തളയുടെ മകള്‍ അശ്വതിയുടെ കാമുകന്‍ സജിത്തിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിരുന്നു.

തൃക്കാക്കര എ.സി.പി. ഷംസിന്റെ മേല്‍നോട്ടത്തില്‍ സൗത്ത് സി.ഐ. സിബി ടോമാണ് കേസ് അന്വേഷിക്കുന്നത്. എസ്.ഐ. തിലകരാജ്, എ.എസ്.ഐമാരായ വിനായകന്‍, ശിവന്‍കുട്ടി, സി.പി.ഒ. അനില്‍കുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button