ന്യൂഡല്‍ഹി: നയതന്ത്ര പ്രതിനിധികളെ പീഡിപ്പിക്കുന്നുവെന്ന് ഇന്ത്യയും പാകിസ്താനും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെ പാക് ഹൈക്കമ്മീഷണറോട് ഇസ്ലാമാബാദിലെത്താന്‍ നിര്‍ദേശം. തുടർന്ന് പാക് ഹൈക്കമ്മീഷണര്‍ സൊഹെയ്ല്‍ മഹമ്മൂദ് പാകിസ്താനിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്‍ന്ന് ചിലയാളുകള്‍ അസഭ്യവര്‍ഷം നടത്തിയെന്ന് പാകിസ്താന്‍ പരാതി നല്‍കിയിരുന്നു.
also read:മഹ്മ്മൂദ് പാക് ഹൈക്കമ്മീഷണര്‍
അതേ സമയം പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താനില്‍ നിരന്തരം അപമാനിക്കുന്നുണ്ട്. തങ്ങള്‍ ഇതിനെ നയതന്ത്രപരമായി കൈകാര്യം ചെയ്യുകയാണ് ഉണ്ടായതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Post Your Comments