KeralaLatest NewsIndiaNews

ലഗേജ് മോഷണം;നെടുമ്പാശ്ശേരിയില്‍ മൂന്നു പേര്‍ പിടിയില്‍

നെടുമ്പാശ്ശേരി: വിമാനത്താവളങ്ങളിൾ ലഗേജ് മോഷണം പതിവായതോടെ പ്രതികൾക്കായുള്ള അന്വേഷണവും ശക്തമാക്കിയിരുന്നു. മോഷണസംഘത്തിലെ മൂന്നു പേര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയിലെ തൊഴിലാളികളാണ് നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്.

കാര്‍ഗോ വിഭാഗത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. വിമാനത്താവളത്തില്‍ കയറ്റുമതിക്കായി എത്തിക്കുന്ന സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നത് സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയാണ്. ഇവിടുത്തെ ജീവനക്കാരായ സജാദ് സെയ്തുമുഹമ്മദ്, സുനില്‍, ആഷിക് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

also read:വിമാനയാത്രക്കാര്‍ ജാഗ്രതൈ: ലഗേജ് ബാഗുകളില്‍ നിന്ന്‍ എയര്‍പോര്‍ട്ട് സ്റ്റാഫ് തന്നെ സ്വര്‍ണ്ണം മോഷ്ടിക്കുന്ന വീഡിയോ പുറത്ത്!

കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ കൂട്ടത്തില്‍ അനധികൃത വസ്തുക്കള്‍ പോകുന്നുണ്ടോയെന്ന് അറിയുവാന്‍ ഉദ്യോഗസ്ഥര്‍ പെട്ടികള്‍ പൊട്ടിച്ച് നോക്കാറുണ്ട്. ഈ അവസരം ഉപയോഗിച്ച് കഴിഞ്ഞ ദിവസം തിരുപ്പൂരില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള കയറ്റുമതി സാധനങ്ങള്‍ സംഘം മോഷ്‌ടിക്കുകയായിരുന്നു. സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. പ്രതികൾ പെട്ടി പൊട്ടിക്കുന്നതും വസ്ത്രങ്ങൾ ഒളിപ്പിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്‌തു.

shortlink

Post Your Comments


Back to top button