കൊച്ചി: ആര്‍. എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ കൊന്ന കേസില്‍ യു.എ.പി.എ ചുമത്തിയതിനെ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ സര്‍ക്കാരിനെ കോടതി അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.സര്‍ക്കാര്‍ പ്രതികളെ സഹായിക്കുകയാണോയെന്ന് കോടതി ചോദിച്ചു. സത്യവാങ്മൂലത്തില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്. യു.എ.പി.എ ചുമത്തിയതിനെതിരായ സത്യവാങ്മൂലം എങ്ങനെ നിലനില്‍ക്കും. പ്രതികളെ രക്ഷിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.
also read:കതിരൂര്‍ മനോജ് വധം: സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
യു.എ.പിഎ പ്രകാരം പ്രോസിക്യൂഷനുള്ള അനുമതിയധികാരം കേന്ദ്രം സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാര്‍ക്കു നല്‍കിയതാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെവാദം. കേസില്‍ വാദത്തിന് കൂടുതല്‍ സമയം വേണമെന്ന പി. ജയരാജന്‍റെ ആവശ്യം കഴിഞ്ഞദിവസം ജസ്റ്റിസ് കെമാല്‍ പാഷയുടെ ബഞ്ച് നിരാകരിച്ചിരുന്നു
Post Your Comments