
കൊച്ചി: ആര്‍. എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ യു.എ.പി.എ ചുമത്തിയതിനെ ചോദ്യം ചെയ്ത് പി ജയരാജനും മറ്റും സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.യു.എ.പി.എ ചുമത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. പ്രതികളെ സംരക്ഷിക്കാനാണോ സർക്കാരിന്റെ ശ്രമമെന്ന് കോടതി ആരാഞ്ഞു.
വനത്തിലുള്ള ആദിവാസികളെ പിടിച്ചു കൊണ്ടുവന്ന് യു.എ.പി.എ ചുമത്താന്‍ സര്‍ക്കാരിന് വലിയ ഉത്സാഹമാണ്. എന്നാല്‍, ബോംബെറിഞ്ഞ് ആളെക്കാല്ലാന്‍ ശ്രമിക്കുന്നവരെല്ലാം സ്വതന്ത്രരായി നടക്കുകയാണ്. ഇത് എങ്ങനെയാണ് ശരിയാവുകയെന്നും കോടതി ചോദിച്ചു. കേസിൽ വാദം നടക്കുകയാണ്.
Post Your Comments