ന്യൂഡല്‍ഹി: മുന്‍ പഞ്ചാബ് മന്ത്രി ബിക്രം സിംഗ് മജീതിയയ്‌ക്കെതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. തന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറയുകയുണ്ടായി. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോടും അരവിന്ദ് കേജ്‌രിവാൾ മാപ്പ് പറയുമെന്നാണ് സൂചന.
Read Also: ആദ്യ വിവാഹം തന്നോട് മറച്ചുവച്ചു; ഭാര്യക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി ഷമി
നേതാക്കള്‍ക്ക് എതിരായ കേസുകള്‍ പാര്‍ട്ടിക്ക് സമയ നഷ്ടവും കടുത്ത സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നുവെന്ന പാർട്ടി നിർദേശത്തിന്റ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കഴിഞ്ഞ ആഗസ്റ്റില്‍ ഹരിയാനയില്‍ നിന്നുള്ള ബി.ജെ.പി നേതാവായ അവതാര്‍ സിംഗിനോടും കേജ്‌രിവാൾ മാപ്പ് പറഞ്ഞിരുന്നു.
Post Your Comments