Uncategorized

ഒരുമിച്ച് ജീവിച്ച് കൊതിതീരാതെ അവർ ഒരുമിച്ച് വിടപറഞ്ഞു; സംഭവം ഇങ്ങനെ

തൊടുപുഴ: ഒരുമിച്ച്  ജീവിച്ച് കൊതിതീരാതെ അവർ ഒരുമിച്ച് വിടപറഞ്ഞു. ഭർത്താവിന്റെ ശരീരം ചിതയിൽ എരിഞ്ഞ അതേ സമയം ഭാര്യയുടെ ജീവൻ നിലച്ചു. തേനി കൊരങ്ങിണി കാട്ടുതീദുരന്തത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഈറോഡ് കവുണ്ടപ്പാടി സ്വദേശിനി ദിവ്യ(25) ചൊവ്വാഴ്ച 11-ന് മധുര രാജാജി ഗവ. ആശുപത്രിയിലാണു മരിച്ചത്. ഈസമയം, ഇതേ അപകടത്തിൽ മരിച്ച ഭർത്താവ് ഈറോഡ് കവുന്തംപാളയം സ്വദേശി വിവേകിന്റെ ശവസംസ്‌കാരം നടക്കുകയായിരുന്നു. പ്രണയിച്ച് വിവാഹം ചെയ്‌ത ഇരുവരെയും മരണത്തിന് പോലും പിരിക്കാനായില്ല.

ഒരുമിച്ച് പഠിച്ചു വളർന്നവർ, ആദ്യം നല്ല സുഹൃത്തുക്കളായി. പിന്നീട് അവർ പ്രണയത്തിലായി. ആദ്യം വീട്ടുകാർ പ്രണയത്തെ എതിർത്തു.ഇതൊന്നും അവരെ തളർത്തിയില്ല. പഠിച്ച് ജോലി നേടിയ ശേഷം തങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ സമ്മതിച്ചതോടെ നവംബറിൽ ഇരുവരുടേയും വിവാഹം നടന്നു. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. ഇതിനിടയിലാണ് ദമ്പതികൾ കൂട്ടുകാർക്കൊപ്പം ട്രക്കിങ്ങിന് പോകാൻ തീരുമാനിച്ചത്. ഇങ്ങനെ ഒരു ദുരന്ധം തങ്ങളെ കാത്തിരിന്നുവെന്നത് അവർ അറിഞ്ഞില്ല.

also read:ഗര്‍ഭിണിയുടെ മരണം : നടുക്കം മാറാതെ കുടുംബാംഗങ്ങൾ

കാട്ടുതീയിൽപെട്ട വിവേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു.90 ശതമാനവും പൊള്ളലേറ്റിരുന്നു. ദിവ്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാൽപത് മണിക്കൂർ ദിവ്യ മരണവുമായി പോരാടി. ഇതിനിടെ മൂന്ന് തവണ ദിവ്യക്ക് ബോധം വന്നു. ദിവ്യ തിരക്കിയത് വിവേകിനെയായിരുന്നു. ഭർത്താവിന്റെ മരണവിവരം ദിവ്യയെ അറിയിച്ചിരുന്നില്ല. അത് അറിയാനായി ദിവ്യ കാത്തുനിന്നതുമില്ല. ഭർത്താവിന്റെ ചിതയെരിഞ്ഞ അതെ സമയം ദിവ്യയും മരണത്തിന് കീഴടങ്ങി. ദിവ്യയുടെ ശവസംസ്‌കാരം ചൊവ്വാഴ്ച രാത്രി നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button