കൊല്ലം: സുഗതന്റെ മരണത്തിലെ പ്രതികളെ എ.ഐ.വൈ.എഫ് സംരക്ഷിക്കണമെന്ന ആരോപണവുമായി സൂഗതന്റെ മകന് സുനില്‍. നീതി ലഭിക്കില്ലെന്ന് ഉറപ്പായെന്നും ഇനി ആരോടും പ്രതികരിക്കില്ലെന്നും സുനില്‍ വ്യക്തമാക്കി. കൂടാതെ പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്നും തെളിവില്ലെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നെന്നും സുനില്‍ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോടാണ് സുനില്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
അതേസമയം പുനലൂരില്‍ പ്രവാസിയായ സുഗതന്റെ ആത്മഹത്യയ്ക്ക് അറസ്റ്റിലായ എ.ഐ.വൈ.എഫ് പ്രതികള്‍ക്ക് സി.പി.ഐ സ്വീകരണം നല്കി. ജാമ്യത്തിലിറങ്ങിയ മൂന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്കിയ സിപിഐയുടെ നടപടി വിവാദമായിരിക്കുകയാണ്. ഇന്നലെ വൈകിട്ടായിരുന്നു സ്വീകരണ പരിപാടി. കുന്നിക്കോടു വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എഐവൈഎഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എംഎസ് ഗിരീഷടക്കമുള്ളവര്ക്കാണ് സ്വീകരണം നല്‍കിയത്.
നിര്‍മാണത്തിലിരുന്ന വര്‍ക് ഷോപ്പിലാണ് ഉടമ സുഗതന് ജീവനൊടുക്കിയത്. ദീര്‍ഘകാലം പ്രവാസജീവിതം നയിച്ച സുഗതനും മക്കളും ആറു മാസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്.
Post Your Comments