KeralaLatest NewsNews

ഷുഹൈബ് വധക്കേസിലെ സാക്ഷികൾക്ക് പ്രതികളുടെ ഭീഷണി

കണ്ണൂര്‍: കണ്ണൂര്‍ പൊലീസ് മേധാവിക്ക് ഷുഹൈബ് വധ കേസിലെ പ്രതികളെ തിരിച്ചറിയാനെത്തിയ സാക്ഷികളെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. തിരിച്ചറിയല്‍ പരേഡിന് എത്തിയത് കൃത്യം നടക്കുമ്പോള്‍ ഷുഹൈബിനൊപ്പമുണ്ടായിരുന്ന എം.മൊയിനുദ്ദീന്‍, നൗഷാദ്, റിയാസുമാണ്. ഇവരുടെ പരാതി പ്രതികളിലൊരാളായ ദീപ് ചന്ദ് തങ്ങളെ വെറുതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തിയതായാണ്.

read also: ഷുഹൈബ് വധം ; പ്രതികളായ പ്രവർത്തകരെ പുറത്താക്കി സിപിഎം

ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് കൊലയാളിസംഘത്തില്‍ പെട്ട ദീപ് ചന്ദിനെ കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കിയത്. മൂവരും മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടന്ന പരേഡില്‍ ദീപ് ചന്ദിനെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവര്‍ മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് ഇരുന്നിരുന്ന മുറിയിലെത്തി ദീപ് ചന്ദ് ഭീഷണി മുഴക്കിയത്. നിങ്ങളെയൊന്നും വെറുതെ വിടില്ലെന്ന് ഭീഷണി മുഴക്കിയ ഇയാള്‍ ഭയപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയതായും പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button