കണ്ണൂർ: തലശ്ശേരി ഒരുമിസ്ഡ്‌കോള്‍ ചെയ്താല്‍ ബസെവിടെയെത്തി എന്നറിയാം. ഒപ്പം സീറ്റൊഴിവുണ്ടോ എന്നും അറിയാം. കണ്ണൂര്‍-തിരുനെല്ലി സര്‍വീസ് നടത്തുന്ന ലക്ഷ്മിക ബസിലാണ് ഇത്തരമൊരു സൗകര്യമുള്ളത്. 9446762777 എന്ന നമ്പറില്‍ മിസ്ഡ്‌കോള്‍ ചെയ്താല്‍ ഉടനെ എസ്.എം.എസ്. തിരിച്ചെത്തും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മിസ്ഡ്‌കോളടിച്ചാല്‍ ബസ് ട്രാക്കിലാണെന്ന വിവരമാണ് ലഭിക്കുക. വൈകീട്ട് നാലുമണിയോടെയാണെങ്കില്‍ കാട്ടിക്കുളത്തെന്നാണ് മറുപടി ലഭിക്കുക. ബസ് ഓട്ടം തുടങ്ങിയാല്‍ ഒരോ സ്ഥലത്ത് എത്തുന്നതും നിര്‍ത്തുന്നതും ബസിന്റെ വേഗവുമെല്ലാം അറിയാം.
കണ്ണൂരില്‍നിന്നുള്ള തീവണ്ടിസമയവും ബസില്‍നിന്നറിയാം. വൈകീട്ട് മാനന്തവാടിയില്‍നിന്ന് കണ്ണൂരിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് തീവണ്ടി പോയോ വന്നോ എന്നുള്ള ആശങ്കയും അതിനാല്‍ വേണ്ട. യാത്രക്കാരോടൊപ്പം ഗതാഗതവകുപ്പ് അധികൃതര്‍ക്കുമെല്ലാം ഇത്തരമൊരു സൗകര്യം ഏറെ ഉപകാരപ്രദമാണ്. ബെംഗളൂരുവിലുള്ള ഐ.ടി. സ്ഥാപനമാണ് ഈ സൗകര്യം ഒരുക്കിയത്.
ബസിന്റെ നിറം പ്രകൃതിസൗഹൃദമാണ്. വെള്ളയും പച്ചയും നിറത്തിലുള്ള നിറമാണ് ഉപയോഗിച്ചത്. ‘സേവ് ഫോറസ്റ്റ്, എര്‍ത്ത്’ എന്ന് എഴുതിയിട്ടുമുണ്ട്. ‘സേവ് എര്‍ത്ത്’ എന്ന എംബ്ലവുമുണ്ട്. ബസ് പോകുന്ന വഴിയിലെ കാഴ്ചക്കാരില്‍ പരിസ്ഥിതി ബോധവത്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുക ഒപ്പം സ്വകാര്യ ബസുകളുടെ മുഖം മാറ്റവുമാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലുള്ളത്. ജൂണ്‍ ആറിനാണ് ബസ് സര്‍വീസ് തുടങ്ങിയത്.
ബിനിൽ കണ്ണൂർ
Post Your Comments