തേനി: കേരള തമാഴ്‌നാട് അതിര്‍ത്തിയിലെ കൊളുക്ക് മലയ്ക്ക് സമീപം തമിഴ്‌നാട്ടിലെ കുരങ്ങിണിയില്‍ കാട്ടുതീ ദുരന്തത്തില്‍ പെട്ട് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ദിവ്യ വിശ്വനാഥാണ് മരിച്ചത്. ഇതോടെ കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ദുരന്തത്തെ കുറിച്ച് അന്വേഷിക്കാനായി പുതിയ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ദുരന്തനിവാരണ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുല്യ മിശ്രയാണ് അന്വേഷണം നടത്തുന്നത്.
സംഭവത്തില്‍ നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ്‌ചെയ്തിരുന്നു. റേഞ്ച് ഓഫീസറായ ജെയ്‌സിങ്ങിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ട്രക്കിംഗ് അനധികൃതമെന്നു തേനി എസ്പി വി ഭാസ്‌കരന്‍. അനുമതി ഇല്ലാതെയാണ് സംഘം കൊളുക്കുമലവരെ പോയത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാസ് നല്‍കിയാണ് ചെന്നൈ ട്രെക്കിംഗ് ക്ലബ് അംഗങ്ങളെ കുരങ്ങണി മലയിലേക്ക് കയറ്റിവിട്ടതെന്ന് തമിഴ്നാട് പൊലീസിനോട് കാട്ടുതീയില്‍ പൊള്ളലേറ്റവര്‍ മൊഴി നല്‍കി. ടോപ് സ്റ്റേഷന്‍ വരെയാണു വനംവകുപ്പ് പാസ് നല്‍കിയിരുന്നത്. എന്നാല്‍ അനുമതിയില്ലാതെ സംഘം കൊളുക്കുമലയിലും കുരങ്ങിണിമലയിലും മറ്റൊരു വഴിയിലൂടെ എത്തുകയായിരുന്നു.
Post Your Comments