മുഖ്യമന്ത്രിയുടെ പ്രശംസ നേടിയ വ്യവസായ പ്രമുഖന് വരുണ്‍ ചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഡിമെയ്റ്റ് ഡെമി ഡിക്രൂസ്. ഭാര്യ രംഗത്തെത്തിയിരിക്കുന്നത് കോര്‍പ്പറേറ്റ് 360 കമ്പനി ഉടമ വരുണിനെതിരെ ക്രിക്കറ്റ് താരം ഷമി നേരിടുന്നതിന് സമാനമായ ആരോപണങ്ങളുമായാണ്. ശാരീരിക മര്‍ദനവും അവിഹിത ബന്ധവും ആരോപിച്ച് ഭാര്യ രംഗത്തെത്തിയത് ഫെയ്സ്ബുക്ക് ലൈവിലൂടെയാണ്. യുവതിയുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി പിണറായി വിജയന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ്.
ഭീകരമായി വരുണ്‍ മര്‍ദിക്കുന്നുവെന്നും മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉയര്‍ത്തിയത്. വരുണിന്റെ സുഹൃത്തായ കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ മുന്നില്‍ വെച്ച് ഒച്ചയുയര്‍ത്തി സംസാരിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദനം. വനിതാ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാനായിരുന്നു പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ ലഭിച്ച നിര്‍ദേശം. അവിടെ വിളിച്ചപ്പോള്‍ ആവശ്യത്തിന് പോലീസുകാരില്ലെന്നായിരുന്നു മറുപടി.
മാത്രമല്ല അപ്പോള്‍ താന്‍ മാത്രമായിരുന്നു കമ്പനി ഡയറക്ടര്‍. എന്നാല്‍ പിന്നീട നിര്‍ബന്ധിച്ച് ഒപ്പു വെപ്പിച്ച് വരുണ്‍ കമ്പനി സ്വന്തം പേരിലാക്കുകയായിരുന്നു. കൂടാതെ ചാരിറ്റിയുടെ മറവില്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രി പരിശോധിക്കണമെന്നും ഡിമെയ്റ്റ് പറഞ്ഞു. നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു തുടങ്ങുന്ന ഐടി പാര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമങ്ങള്‍ക്കും പുതുമുഖം നല്കി ശ്രദ്ധിക്കപ്പെട്ടതാണ് കോര്‍പ്പറേറ്റ് 360.
Post Your Comments