Latest NewsNewsIndia

കിണറ്റിൽ നിന്ന് കണ്ടെടുത്തത് ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍

മഹാരാഷ്‌ട്ര: കേന്ദ്ര സർക്കാർ എല്ലാ സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കുമ്പോഴാണ് മഹാരാഷ്‌ട്രയിൽ കെണറ്റിൽ നിന്ന് ആയിരക്കണക്കിന് ആധാർ കണ്ടെടുത്തത്. മഹാരാഷ്‌ട്രയിലെ യവത്മാല്‍ ജില്ലയിലെ കിണറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത് . രണ്ട് വര്‍ഷത്തോളം പഴക്കമുള്ള ആധാര്‍കാര്‍ഡുകളാണെന്നാണ് പ്രാഥമിക നിഗമനം.അധികൃതരെ ഞെട്ടിച്ച സംഭവത്തില്‍ യവത്മാല്‍ ജില്ലാ കളക്ടര്‍ അടിയന്തിര അന്വേഷണം പ്രഖ്യാപിച്ചു.

also read:ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയിൽ മാറ്റം

പ്രദേശത്ത് ജലക്ഷാമം വന്നതോടെ പൊതുകിണറുകൾ വൃത്തിയാക്കാൻ നാട്ടുകാർ ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് കിണറ്റിൽ നിന്ന് ആധാർ കാർഡുകൽബ് കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് ഇവ കണ്ടെത്തിയത്. പോസ്‌റ്റോഫീസില്‍ നിന്ന് വിതരണം ചെയ്യാനുള്ള കാര്‍ഡാണ് ഇതെന്നാണ് പ്രഥമീക വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button