KeralaLatest NewsNewsIndia

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പീഡനം; സംഭവത്തിന്റെ ചുരുളഴിയുന്നു

 

അടിമാലി: വീട്ടമ്മയായ യുവതിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പീഡനത്തിന് ഇരയാക്കി. ഇടുക്കി അടിമാലിയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ ഷാൻ എന്ന യുവാവാണ് അടിമാലി സ്വദേശിനിയെ പീഡിപ്പിച്ചത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.
അടിമാലി സ്വദേശിനിയും ഒരു കുട്ടിയുടെ മാതാവുമായ വീട്ടമ്മയെ രണ്ട് വര്‍ഷം മുന്‍പാണ് ഷാന്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്.

also read:മൂന്നിടങ്ങളില്‍ പാഴ്സല്‍ ബോംബ് പൊട്ടിത്തെറിച്ചു; ഒരാള്‍ കൊല്ലപ്പെട്ടു

പിന്നീട് വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ വര്‍ഷം അടിമാലിയിലെത്തി പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ദുബായില്‍ പോയ ഷാന്‍, കഴിഞ്ഞ മാസം 21നും അടിമാലിയിലെ വാടകവീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചു. വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം ഇയാള്‍ നിഷേധിച്ചതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഞായറാഴ്ച തിരുവനന്തപുരത്ത് വീട്ടിലെത്തിയാണ് പോലീസ് ഷാനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ദേവികുളം സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Post Your Comments


Back to top button