ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ കടയ്ക്ക് തീപിടിച്ചു. ചൈനീസ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. കട പൂര്‍ണമായും കത്തി നശിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചെങ്ങന്നൂർ മാർക്കറ്റിൽ രാവിലെ 5 മണിയോടെയാണ് തീപിടുത്തം നടന്നത്. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിരുന്നു രക്ഷാപ്രവർത്തനം ഇപ്പഴും തുടർന്ന് കൊണ്ടിരിക്കുന്നു .ചുറ്റുപാടുമുള്ള കടകളിലെക്ക് തീ പടർന്ന് പിടിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്. ജനങ്ങൾ ആരും പരിഭ്രാന്തരാകേണ്ടതില്ല, സ്ഥലം സന്ദർശിച്ചതിന് ശേഷം ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു.ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് പ്രാഥമികാമായി രേഖപ്പെടുത്തിയിരിക്കുന്നത് .
നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ചെങ്ങന്നൂർ ആർ ഡി ഒ യോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ തന്നെ ആർ ഡി ഒ സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തീപിടുത്തം നടന്നതിന്റെ പിറകിലായി ട്രാൻസ്ഫോമർ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സ്ഥിരമായി ട്രാൻസ് ഫോമറിൽ നിന്ന് തീയും പുകയും ഉണ്ടാകുന്നതായി ജനങ്ങളുടെ പരാതി പ്രകാരം KSEB അസി: എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി ബന്ധപ്പെടുകയും അവിടെ നിനിന്ന് ട്രാൻസ്ഫൊമർ മാറ്റി സ്ഥാപിക്കാനാവശ്യമായ നടപടി ക്രമങ്ങൾ ഇന്ന് തന്നെ തുടങ്ങണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. മറ്റ് രക്ഷാ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
Post Your Comments