മുംബൈ: എസ്.ബി.ഐ അക്കൗണ്ടുള്ളവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അക്കൗണ്ടില്‍ മിനിമം തുക കുറഞ്ഞാല്‍ ഈടാക്കിയിരുന്ന പിഴത്തുകയില്‍ മാറ്റം വരുത്തി എസ്.ബി.ഐ. ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കിയിരുന്ന പിഴത്തുകയില്‍ 75 ശതമാനമാണ് കുറച്ചത്. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ എട്ടുമാസംകൊണ്ട് ബാങ്ക് 1771 കോടി രൂപ ഈടാക്കിരുന്നു.
Also Read : എസ്.ബി.ഐ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു
മെടോ നഗരങ്ങളില്‍ ഈടാക്കിയിരുന്ന പിഴതുക 50 ല്‍ നിന്ന് 15 രൂപയാക്കിയും അര്‍ധ നഗരങ്ങളില്‍ ഈടാക്കിയിരുന്ന 40 രൂപ യഥാക്രമം 12, 10 രൂപയാക്കിയും കുറവ് വരുത്തി. 25 കോടി ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന തീരുമാനം 2018 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
Post Your Comments