
കൊച്ചി: ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മൂന്ന് മീറ്റര്‍ വരെ തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. കടലില്‍ മണിക്കൂറില്‍ 85 കിലേമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപ് വഴിയും ചുഴലിക്കാറ്റ് കടന്നു പോകുമെന്ന് പ്രവചനമുണ്ട്.
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തെ നേരിട്ട് ബാധിക്കുമെന്ന് ഇപ്പോള്‍ മുന്നറിയിപ്പില്ല. ജാഗ്രതാ നിര്‍ദ്ദേശം പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണെന്ന് നാവിക സേനയും വ്യക്തമാക്കി.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ചീഫ് സെക്രട്ടറി യോഗം വിളിച്ചു. ഉദ്യോഗസ്ഥര്‍ രാത്രിയിലും ഓഫീസില്‍ ഉണ്ടാകണമെന്ന് നിര്‍ദ്ദേശം നല്‍കി. കോസ്റ്റ് ഗാര്‍ഡിനും ജാഗ്രത നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ നിരീക്ഷണസെല്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു. തുറമുഖങ്ങളില്‍ മുന്നറിയിപ്പ്, സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ അപായസൂചന ഉയര്‍ത്തി, തീരദേശ ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണം, പുനരധിവാസ കേന്ദ്രങ്ങള്‍ തയ്യാറാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം, അടിയന്തര ഘട്ടം നേരിടാന്‍ തയ്യാറാകണമെന്ന് വൈദ്യുതി ബോര്‍ഡിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട് ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ച് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മാലിദ്വീപിന് സമീപം എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴ ലഭിച്ചേക്കും. 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാണ് ഉള്‍ക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദ്ദം, തീവ്രന്യുനമര്‍ദ്ദമായി മാറുകയായിരുന്നു.
Post Your Comments