Latest NewsNewsInternationalgulf

7 ദിവസത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ദമ്പതികള്‍ നിരത്തിയത് വിചിത്ര കാരണങ്ങള്‍

ദുബായ്: കല്യാണം കഴിഞ്ഞ് ഹണിമൂണിന് പോയ ദമ്പതികൾ ഏഴാം ദിവസം തിരികെ എത്തി വിവാഹമോചനം ആവശ്യപ്പെട്ടു. വിവാഹ ശേഷം ദമ്പതികളുടെ ഏറ്റവും നല്ല മുഹൂർത്തമാണ് ഹണിമൂൺ. പരസ്പരം അറിയാനും അടുക്കാനും സ്‌നേഹിക്കാനുമുള്ള സമയം. എന്നാൽ ഈ ദമ്പതികൾക്ക് വിനയായത് ഇവരുടെ ഹണിമൂൺ തന്നെയാണ്. ഹണിമൂണ്‍ സമയത്ത് ഭാര്യ തന്നോട് സഹകരിച്ചില്ലെന്നും ഒന്നു തൊടാനോ കൂടെ ഉറങ്ങാനോ പോലും ഭാര്യ വിസമ്മതിച്ചു എ്ന്നാണ് ഭര്‍ത്താവ് പറയുന്നത്. ഈ സാഹചര്യത്തിലാണ് വിവാഹമോചനം വേണമെന്ന വാശിയില്‍ ഭര്‍ത്താവ് ഉറച്ചുനിന്നത്.

also read:വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയോട് ഭർത്താവ് ചെയ്‌തത്‌

തന്റെ ഭാര്യയുടെ സമ്മതപ്രകാരം ഒരു ലൈംഗിക ജീവിതം ഉണ്ടാകില്ലെന്ന് ഉറപ്പായെന്നും അതിനാലാണ് വിവാഹമോചനം വേണമെന്ന ആവശ്യവുമായി താന്‍ കോടതിയെ സമീപിച്ചതെന്നുമാണ് ഭര്‍ത്താവിന്റെ വിശദീകരണം. ഭാര്യക്കും ഭർത്താവിനെ കുറിച്ച് പരാതികൾ മാത്രമേ പറയാനുള്ളു. തന്റെ ഭർത്താവ് അറുപിശുക്കനാണെന്നും തനിക്കുവേണ്ടി കാശു ചെലവാക്കാന്‍ മടിയാണെന്നുമാണ് ഭാര്യയുടെ ആരോപണം. ഇരുവരുടെയും വാദംകേട്ട ശേഷം ഫാമിലി കൗണ്‍സിലറുടെ അടുത്തേക്ക് കോടതി ദമ്പതികളെ അയച്ചു. എന്നാൽ തങ്ങൾക്ക് ഇനി ഒരുമിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് ദമ്പതികൾ കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button