മട്ടാഞ്ചേരി എന്ന സിനിമയ്ക്കെതിരെ സമരവുമായി കോണ്‍ഗ്രസ്. ഫുട്ബോള്‍ താരം ഐഎം വിജയന് അഭിനയിച്ച മട്ടാഞ്ചേരി എന്ന ചിത്രം മട്ടാഞ്ചേരി നിവാസികളെ ഗുണ്ടകളായി ചിത്രീകരിക്കുന്നുവെന്നും അതിനാല്‍ പ്രദേശത്തെ മോശമായി ചിത്രീകരിച്ച സിനിമ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്ത്. കോണ്‍ഗ്രസ് പനയപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നില്‍ സമരം നടത്തി.
ഐ.എം. വിജയന്, ലാല്‍, ജൂബില് രാജന് പി. ദേവ്, കോട്ടയം നസീര്‍, സാലു കെ. ജോര്‍ജ്ജ്, സാജു കൊടിയന്‍, സാജന് പള്ളുരുത്തി, ശാന്തകുമാരി, ഓമന ഔസേപ്പ് തുടങ്ങിയവര്‍ അഭിനയിക്കുന്ന മട്ടാഞ്ചേരി സംവിധാനം ചെയ്തിരിക്കുന്നത് ജയേഷ് മൈനാഗപ്പള്ളിയാണ്. ഫുള്‍മാര്‍ക്ക് സിനിമ ഇന്‍ അസോസിയേഷനും ബ്ലാക്ക് & വൈറ്റ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം: ഷാജി എന്‍. ജലീല്‍: കാമറ: വിപിന്‍ മോഹന്‍. എഡിറ്റിംഗ്: ദിലീപ് ഡെന്നീസ്. പ്രൊഡക്ഷന്‍ കണ്ട്രോളര്: ഷാജി പട്ടിക്കര. സംഗീതം: സുമേഷ് പരമേശ്വര്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.
ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
Post Your Comments