റിയാദ്: മലയാളികളില്ലാത്തതും മലയാളികളെ അറിയാത്തതുമായ ഒരു നാടും ഈ ലോകത്തില്ല എന്ന് പറയുന്നത് ഒരു വിധത്തില്‍ സത്യം തന്നെയാണ്. സൗദിയിലെ യാമ്പു പുഷ്പമേളയില്‍ താരമായതും മലയാളിയുടെ സ്വന്തം ‘കുലുക്കി സര്‍ബത്ത്’. സൗദിയിലെ പടിഞ്ഞാറന്‍ പ്രദേശത്തെ മദീനയോട് ചേര്‍ന്ന് നില്ക്കുന്ന വ്യാവസായിക നഗരിയായ യാമ്പു പുഷ്പമേളയില്‍ വിദേശികളും സ്വദേശികളും ഒരുപോലെ ആസ്വദിക്കുന്ന ഒന്നാണ് കുലുക്കി സര്‍ബത്ത്.
Also Read : സൗദിയില്‍ വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്ക് ആശ്വാസമായി സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനം
പതിനായിരക്കണക്കിന് സന്ദര്‍ശകര്‍ എത്തിച്ചേരുന്ന ഇവിടേക്ക് മറ്റൊരു വ്യത്യസ്തത പകര്‍ന്നു നല്‍കാനാണ് കേരളത്തനിമയുള്ള ‘കുലുക്കി സര്‍ബത്ത്’ ഒരുക്കിയത്. ഇതിനായി സംഘാടകര്‍ നാട്ടില്‍ നിന്നു പ്രത്യേകമായി ആളുകളെ കൊണ്ട് വരികയായിരുന്നു. നിര്‍മ്മാണത്തിലും രുചിയിലും പ്രത്യേകതയുള്ള ‘കുലുക്കി സര്‍ബത്ത്’ ഇവിടുത്തെ ഫുഡ് കോര്‍ട്ടിലാണ് ഒരുക്കിയിരിക്കുന്നത്. സൗദിയില്‍ വേറെ എവിടെയും കുലുക്കി സര്‍ബത്ത് ലഭിക്കാത്തതും പുഷശ്പമേളയില് സര്‍ബത്തിന്റെ മാറ്റ് കൂട്ടുന്നു. ഷുര്‍ബ എന്ന അറബി പദത്തില്‍ നിന്നു കടല്‍ കടന്നെത്തിയ സര്‍ബത്തിന്റെ മറ്റൊരു രൂപമായ കുലുക്കി സര്‍ബത്ത് ഇവിടേക്ക് എത്തിച്ചത് കൂടുതല്‍ പ്രചാരം കിട്ടുമെന്ന വിശ്വാസത്തിലാണ് സംഘാടകര്‍.
പച്ചമാങ്ങ, പൈനാപ്പിള്‍, സപ്പോട്ട, നാരങ്ങ എന്നിവ കൊണ്ടുണ്ടാകുന്ന ഇത് കുട്ടികള്‍ക്കിഷ്ട്ടമുണ്ടാക്കാനായി ചോക്കലേറ്റ് ഫ്ളേവരും ചേര്‍ത്തതാണ് നല്‍കുന്നത്. ആയിരക്കണക്കിന് ചതുരശ്ര മീറ്ററില്‍ നട്ടുപിടിപ്പിച്ച വ്യത്യസ്തങ്ങളായ കണ്ണഞ്ചിപ്പിക്കുന്ന ലക്ഷക്കണക്കിന് പുഷ്പങ്ങള്‍ സന്ദര്‍ശകരുടെ മനം കവരുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. യാമ്പു റോയല്‍ കമീഷന് കീഴിലുള്ള നഴ്സറിയില്‍ നട്ടു പിടിപ്പിച്ചുണ്ടാക്കിയ പൂക്കളാണ് പരവതാനിയില്‍ ഉപയോഗിച്ചിരിക്കുന്നത്. നിലവില്‍ ലോക റെക്കോര്‍ഡ് സ്ഥാനം വഹിക്കുന്ന ഏക പുഷ്പമേളയാണ് യാമ്പു പുഷ്പമേള.
Post Your Comments