കോഴിക്കോട്: ഡിവൈഎഫ്ഐയുടെ കൊടികുത്തല്‍ തുടരുന്നു. കോഴിക്കോട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൊടികുത്തി ഡിവൈഎഫ്ഐ. മത്സ്യക്കൃഷിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്തു.
കളിസ്ഥലം നിര്‍മ്മിയ്ക്കാനായി, കെട്ടിയ ചുറ്റുമതിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്നെത്തി തകര്‍ത്തുവെന്നും സ്ഥലമുടമ പരാതിപ്പെടുന്നു.
മത്സ്യകൃഷിയ്ക്കായി നടത്തിയ നിര്‍മ്മാണ പ്രവൃത്തികള്‍ തടഞ്ഞുകൊണ്ടാണ് ഡിവൈഎഫ്ഐയുടെ കൊടികുത്തല്‍. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് കൊടി കുത്തിയതെങ്കിലും പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സ്ഥലം ഉടമ പരാതിപ്പെടുന്നു.
Post Your Comments