KeralaLatest NewsIndiaNews

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നതിനെ കുറിച്ച് മുഖ്യമന്ത്രി

 

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടുന്ന കാര്യം പരിഗണയിൽ ഇല്ലെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കെഎസ്‌ആര്‍ടിസി ജിവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നിര്‍ദേശം മറയാക്കി മറ്റ് വകുപ്പുകളിലേയും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കമെന്ന് ആരോപിച്ച്‌ പ്രതിപക്ഷത്തു നിന്ന് ബി.ടി ബല്‍റാം എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

also read: പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച്‌ വിരമിച്ച കെ എസ് ആർ ടി സി ജീവനക്കാരന്റെ കത്ത്

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നത് നിര്‍ദേശം മാത്രമാണെന്നും മറ്റ് കക്ഷികളുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button