Latest NewsIndiaNews

മുന്നറിയിപ്പ് ഇല്ലാതെ 65 വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി

മുംബൈ: മുന്നറിയിപ്പ് ഇല്ലാതെ വിമാനയാത്രക്കാരെ വലച്ച് 65 വിമാനങ്ങള്‍ റദ്ദാക്കി. എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് രാജ്യത്തെ ബഡ്ജറ്റ് കാരിയറുകളായ ഇന്‍ഡിഗോ, ഗോ എയര്‍ സര്‍വ്വീസുകള്‍ 65 വിമാനങ്ങള്‍ ചൊവ്വാഴ്ച റദ്ദാക്കിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ 11 വിമാനങ്ങള്‍ നിരത്തിലിറക്കിച്ചതിന് പിന്നാലെ വ്യാപകമായി വിമാനങ്ങള്‍ റദ്ദാക്കുക ആയിരുന്നു. ഇതോടെ നൂറു കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി.

ഗുരുഗ്രാം ആസ്ഥാനമായുള്ള ഇന്‍ഡിഗോ 47 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയപ്പോള്‍ വാദിയാ ഗ്രൂപ്പിന്റെ ഉടമസ്ഥതലിയുള്ള ഗോ എയര്‍ 18 സര്‍വ്വീസുകളും റദ്ദാക്കി.

എന്‍ജിന്‍ തകരാറുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ഡയറക്ടറ്റേ് ജനറല്‍ ഓഫീസ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) ഇടപെടലില്‍ ഇന്‍ഡിഗോ, ഗോഎയര്‍ സര്‍വീസുകള്‍ സ്തംഭിച്ചു. ചൊവ്വാഴ്ച 65 സര്‍വീസുകളാണ് ഇരുകമ്പനികളും റദ്ദാക്കിയത്. 11 സര്‍വീസുകള്‍ ഡിജിസിഎ ഇടപെട്ട് നിലത്തിറക്കുകയായിരുന്നു. പ്രാറ്റ് ആന്‍ഡ് ആംപ്, വിട്‌നി എന്‍ജിന്‍സുകള്‍ ഉള്ള എ320 നിയോ വിമാനങ്ങളാണ് നിലത്തിറക്കിച്ചത്.

സര്‍വീസ് റദ്ദാക്കിയത് അറിയാതെ വിമാനത്താവളങ്ങളില്‍ എത്തിയ യാത്രക്കാര്‍ ശരിക്കും വലഞ്ഞു. ബജറ്റ് സര്‍വീസുകള്‍ ആയതിനാല്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്നതും ഈ സര്‍വീസുകളെയാണ്.

ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കൊത്ത, ഹൈദരാബാദ്, ബംഗലൂരു, പട്‌ന, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്സര്‍, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്.

ഇന്നലെ ആകാശത്തുവച്ച് യന്ത്രത്തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ ഡിജിസിഎ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി മുതല്‍ മൂന്നു വിമാനങ്ങളാണ് ഇത്തരത്തില്‍ നിലത്തിറക്കിയത്.

സുരക്ഷാ കാരണങ്ങളാലാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്നും മറ്റു സര്‍വീസുകള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.

 

shortlink

Post Your Comments


Back to top button