ബ്ലഡ് പ്രഷർ, ഡയബറ്റിസ്, തുടങ്ങിയവയ്ക്ക് നൽകി വന്നിരുന്ന ‘വണ്ടർ ഡ്രഗ്സ് ഗുളികയുടെ വില്പന അനുമതി റദ്ദാക്കുവാൻ ഒരുങ്ങി യു.എ.ഇ ആരോഗ്യമന്ത്രാലയം. ന്യൂസിലാൻഡ് നിർമിതമായ 1,395 ദിർഹം വിലവരുന്ന മരുന്നിനാണ് വിലക്ക് ഏർപ്പെടുത്തിരിക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. മാത്രമല്ല ഇവ ഹെൽത്ത് മിനിസ്ട്രിയിൽ രജിസ്റ്റർ ചെയ്തിട്ടായിരുന്നു.
read also: റമദാന്‍ ആരംഭം സംബന്ധിച്ച് യു.എ.ഇയുടെ പ്രഖ്യാപനം
മരുന്നിനെ കുറിച്ചുള്ള ഡോക്ടർ അൽ അമീറിന്റെ വീഡിയോ ക്ലിപ്പ് ഇതിനോടകം തന്നെ വൈറൽ ആയിരുന്നു. ഈ മരുന്ന് മാനിന്റെ പ്ലാസന്റയിൽ നിന്നാണ് തയ്യാറാക്കുന്നതെന്നാണ് പറയുന്നത്. എന്നാൽ ഇങ്ങനെ നിർമ്മിക്കുന്ന മരുന്നുകൾ മനുഷ്യ ശരീരത്തിൽ രോഗ ശമനത്തിന് ഉപയോഗിക്കുന്നത് കുറ്റകരവും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വയ്ക്കുവാനും സാധ്യത ഉണ്ട്.
പ്ലസന്റാ വളരെ ഉപയോഗ പ്രദവും സ്റ്റം സെൽസിന്റെ വളർച്ചയ് ജനതിക രോഗങ്ങളായ തലശ്ശേമിയ്ക്ക് ഉപകാരപ്രദവും ആണെന്ന് മെഡിക്കൽ പഠനത്തിൽ പ്രതിപാദിക്കുന്നു.
Post Your Comments