Latest NewsIndiaNews

തീനാളങ്ങള്‍ കവര്‍ന്നെടുത്തത് ജീവിത സ്വപ്‌നങ്ങള്‍ : മധുവിധുവിന്റെ ആദ്യനാളില്‍ തന്നെ ദിവ്യയ്ക്ക് നഷ്ടമായത് പ്രിയതമനെ

തേനി (തമിഴ്‌നാട്): പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിക്കാന്‍ ചെന്നൈ പൂനമല്ല സ്വദേശി അരുണ്‍ പ്രഭാകറിനെ (35) വീട്ടുകാര്‍ നിരന്തരം വിളിച്ചിട്ടും ഫലമുണ്ടായില്ല. ആ സമയം, പിറന്നാളുകള്‍ ഇല്ലാത്ത ലോകത്തേക്ക് അരുണ്‍ യാത്രയായി കഴിഞ്ഞിരുന്നു. കൂട്ടുകാര്‍ക്കൊപ്പമാണ് ചെന്നൈയില്‍നിന്ന് തേനിയിലെത്തിയത്.

ദുബൈയില്‍ എന്‍ജിനീയറായ ഈറോഡ് സ്വദേശി വിവേകിന്റെയും (28) മധുര സ്വദേശിനിയായ ദിവ്യയുടെയും (25) വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. വിവാഹത്തിനായി അവധിയില്‍ നാട്ടിലെത്തിയ വിവേക് തീയില്‍ മരിച്ചു. മധുവിധു അവസാനിക്കും മുമ്പേ നഷ്ടമായ പ്രിയതമനെ ഓര്‍ത്ത് മധുരയിലെ ആശുപത്രിയില്‍ കഴിയുകയാണ് ദിവ്യ. ഈറോഡ് മേഖലയില്‍നിന്ന് പോയ 13 അംഗ സംഘത്തിലെ നാലു പേര്‍ മരിച്ചു. ഈറോഡ് കൗന്ദപാടി മഹാത്മപുരം തങ്കരാസുവിന്റെ മകന്‍ തമിഴ്‌ശെല്‍വന്‍ (24), മഹാത്മപുരം നടരാജിന്റെ മകന്‍ വിവേക് (28), ഭാര്യ വിജയ (25), കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (30) എന്നിവരാണ് മരിച്ചത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button