KeralaLatest NewsNewsIndia

ചരിഞ്ഞ ശിവസുന്ദര്‍ എങ്ങനെ ഏവരുടേയും പ്രിയപ്പെട്ടവനായെന്ന് അറിയാം

 

തൃശൂർ : തൃശൂരിലെ ആനപ്രേമികളെ മാത്രമല്ല തൃശൂർ ജില്ലയെ തന്നെ നടുക്കിയ വിയോഗമായിരുന്നു ഗജകേസരി ശിവസുന്ദറിന്റേത്. കഴിഞ്ഞ ദിവസം തൃശൂർ മുഴുവൻ ദുഖത്തിലാണ്ടു. അവസാനമായി അവനെ ഒരു നോക്ക് കാണാൻ എത്തിയവർ പൊട്ടിക്കരഞ്ഞു. പലർക്കും അവന്റെ മരണം അംഗീകരിക്കാനായില്ല. ഗജകേസരിയുടെ മരണവാർത്ത പടർന്നതും ഓരോ ദിക്കിൽ നിന്നും ജനം പ്രളയം പോലെ ഒഴുകിയെത്തി. അന്തിമചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെ നിയന്ത്രിക്കാൻ നന്നെ പാടുപെട്ടു. ശിവസുന്ദറിന്റെ അന്തിമ ചടങ്ങുകൾ പോലും എല്ലാവരെയും ഞെട്ടിച്ചു. ഏതോ പ്രശസ്ത വ്യക്തിയുടെ അന്തിമചടങ്ങിന് തുല്യമായിരുന്നു ശിവസുന്ദറിന്റേതും. എങ്ങും തിക്കും തിരക്കും. ചടങ്ങിൽ തൃശൂരിന്റെ മൂന്നു മന്ത്രിമാര്‍, രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ അങ്ങനെ നിരവധിപേർ പങ്കെടുത്തു. അങ്ങനെ ശിവസുന്ദറിന്റെ അന്ത്യയാത്ര കണ്ണീരിൽ കുതിർന്നു.

also read:വൻ വിലക്കുറവിൽ സൈ്വപ്പിന്റെ പുതിയ മോഡല്‍ സ്വന്തമാക്കാം

ഇരുപത്തിയെട്ടു ലക്ഷം രൂപയ്ക്ക്. തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുത്തി. തിരുവമ്പാടി ചന്ദ്രശേഖരന്‍ ചരിഞ്ഞ കാലമായിരുന്നു അത്. ഇരുപത്തിയെട്ടു വര്‍ഷം തിടമ്പേറ്റിയ ചന്ദ്രശേഖരന്‍ വിടപറഞ്ഞപ്പോള്‍ പകരം നിയോഗിക്കപ്പെട്ടത് ശിവസുന്ദറിനെ. പിന്നെ, നീണ്ട പതിനഞ്ചുവര്‍ഷം മുടങ്ങാെത ശിവസുന്ദര്‍ പൂരത്തിന് എത്തി. തിടമ്പുമായി. ഇനി പൂരക്കാഴ്ചയില്‍ ആ അഴകില്ല. നാട്ടാനകളുടെ മാണിക്യമായി ശിവസുന്ദറിന്റെ അഴക് ഓര്‍മകളില്‍ മാത്രം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button