![1099 killed in war](/wp-content/uploads/2018/03/murder-1-1-1.png)
ദമസ്കസ്: 21 ദിവസത്തിനിടെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 1,099 പേര്. വിമതപ്രദേശമായ കിഴക്കന്‍ ഗൂഥയില്‍ റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന ആക്രമണത്തിലാണ് ഇതുവരെ 1,099 പേര് കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 227 കുട്ടികളും 154 സ്ത്രീകളും. ഏതാണ്ട് 4,378 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Also Read : സര്‍ക്കാരിനെതിരെ ആക്രമണം ശക്തമാക്കി; കൊല്ലപ്പെട്ടത് 36 സൈനികര്‍
ഭൂമിക്കടിയിലുള്ള താമസസ്ഥലങ്ങളും പള്ളികളും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ആക്രമണം നടന്നുകൊണ്ടിരിക്കുന്നത് അര്‍ധരാത്രിയില്‍ ആര്ബിന് നഗരത്തില്‍ രാസായുധ പ്രയോഗമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇവിടെ ഫോസ്ഫറസ്, ക്ലോറിന്‍ ഗ്യാസ് ബോംബുകള്‍ വര്‍ഷിച്ചതായി രക്ഷാസംഘമായ വൈറ്റ് ഹെല്‍മറ്റ്സ് അറിയിച്ചു. അതേസമയം, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും കൃത്യമായി നടപ്പായിട്ടുമില്ല.
Post Your Comments