Latest NewsNewsInternationalgulf

ചിൻപിങ് ചൈനയിലെ ആജീവനാന്ത പ്രസിഡന്റാകാൻ ഒരുങ്ങുന്നു

 

ബെയ്ജിങ്:  കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ചിൻപിങ് അഴിമതിക്കേസിൽ ശിക്ഷിച്ചതു 100 മന്ത്രിമാരെയാണ്.
ഷി ചിൻപിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോൾ തുടങ്ങിയ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് അഴിമതി നടത്തുന്നവർ കുടുങ്ങിയത്. മാത്രിമാർ ഉൾപ്പടെയുള്ളവർ അഴിമതി കേസിൽ പ്രതികളായി. ഇവർക്ക് ശിക്ഷയും നൽകി. ഇത് മാതൃകാപരമായ നടപടിയാണ്.

കഴിഞ്ഞ നാല് വർഷത്തിനിടെ ചൈനയിലെ കോടതികളിൽ 1.95 ലക്ഷം അഴിമതി കേസുകൾ പരിഗണിച്ചു.ഇതിൽ 2.63 ലക്ഷം പേരെ കുറ്റക്കാരായി കണ്ടെത്തി. ഇതിൽ 101 പേരാണു പ്രാദേശിക, ദേശീയ ഭരണകൂടങ്ങളിലെ മന്ത്രിമാർ. ചൈനീസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സു കിയാങ് പാർലമെന്റിനു (നാഷനൽ പീപ്പിൾസ് കോൺഗ്രസ്) നൽകിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. കൈക്കൂലി വാഗ്ദാനം ചെയ്തതിനു 13,000 പേരെ ശിക്ഷിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഭരണ പാർട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ്ബ്യൂറോ(പിബി)യിലെ നാല് അംഗങ്ങൾ, പട്ടാളത്തിലെ 100 ജനറൽമാർ എന്നിവരും ശിക്ഷിക്കപ്പെട്ടിരുന്നു. അധികാരങ്ങളേയോ സ്ഥാനങ്ങളേയോ നോക്കാതെയുള്ള നടപടിയായിരുന്നു ഇത്.

also read:നടന്‍ നീരജ് മാധവ് വിവാഹിതനാകുന്നു

ചിൻപിങ്ങിന്റെ പിൻഗാമിയാകുമെന്നു പോലും കരുതപ്പെട്ടിരുന്ന ബോസിലായി 2013ൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടപ്പോൾ അത് ചിൻപിങ്ങിന്റെ കരുനീക്കമാണെന്ന് ആരോപണം ഉയർന്നിരുന്നു.
പ്രസിഡന്റ് സ്ഥാനം ഒരാൾക്കു രണ്ടുതവണ എന്ന നിബന്ധന ഭരണഘടനയിൽനിന്നു നീക്കം ചെയ്യുന്ന ഭേദഗതി ഇന്നു പാർലമെന്റ് അംഗീകരിക്കാനിരിക്കുകയാണ്. രണ്ടാം തവണ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ചിൻപിങ്ങിന് ഇതോടെ ആജീവനാന്തം ഭരണം നടത്താം. പ്രസിഡന്റ്, കമ്യൂണിസ്റ്റ് പാർട്ടി തലവൻ, സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫ് എന്നു മൂന്നു പദവികളും ചിൻപിങിന് സ്വന്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button