പാലപ്പിള്ളി: വെറയ്റ്റി സെല്‍ഫിയെടുത്ത് യുവാവ് ചെന്നുപെട്ടത് പുലിക്കൂട്ടില്‍. കാരികുളത്ത് സ്ഥാപിച്ച കൂട്ടിലാണ് സെല്‍ഫി ഭ്രാന്തന് പെട്ടുപോയത്. പുലിയെ പിടിക്കാന്‍ വനംവകുപ്പ് ഒരുക്കി വെച്ച കെണിയിലാണ് സെല്‍ഫിയെടുക്കാന്‍ ചെന്ന യുവാവ് അകപ്പെട്ടത്. ഇരുമ്പുകൂട്ടില്‍ പുലിയെ പിടിക്കാന്‍ പ്രത്യേക അറയും, കുടുക്കാന്‍ നായയെയും കെട്ടിയിരുന്നു.
ഇവയെല്ലാം ചേര്‍ത്ത് സെല്‍ഫിയെടുക്കാനായിരുന്നു യുവാവിന്റെ ശ്രമം. നാട്ടുകാരുടെ സെല്‍ഫി ഭ്രമം കാരണം വനം വകുപ്പ് ഇവിടെ നിന്ന് കൂടു മാറ്റി സ്ഥാപിച്ചിരുന്നു. സെല്‍ഫിയെടുക്കാന്‍ വരുന്ന മനുഷ്യരുടെ മണം വന്നാല്‍ പുലി കൂടിനരുകില്‍ നിന്ന് അകന്നു പോകുമെന്ന് വനം വകുപ്പ് പറഞ്ഞു.
Post Your Comments