Uncategorized

അറിയാത്തതായി ഒരു രുചിയും ബാക്കിയില്ല; ഈ നാവിന് വില 3.6 മില്യണ്‍ ദിര്‍ഹം

 

ദുബായ്: ആയിരക്കണക്കിന് ചായയുടെ രുചികൾ അറിയാവുന്ന സെബാസ്റ്റിയന്റെ നാവിന് 3.6 മില്യണ്‍ ദിര്‍ഹമാണ് വില. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സെബാസ്റ്റിയന്റെ രുചിയുടെ അറിവിന് വര്ഷങ്ങളോളം വരുന്ന പരിചയസമ്പത്തിന്റെ പഴക്കമുണ്ട്. ഓരോ രുചിയും അദ്ദേഹത്തിന്റെ നാവിന് തരംതിരിച്ച് അറിയാൻ സാധിക്കും. തന്റെ നാവിന് തിരിച്ചറിയാനാകാത്ത ഒരു രുചിവൈഭവം പോലും ഉണ്ടാകില്ല. കാരണം വ്യത്യസ്തമായ രുചിക്കൂട്ടുകൾ അറിയാനായി ഇദ്ദേഹം നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. വ്യത്യസ്‍തമായ രുചികൾ അറിഞ്ഞിട്ടുണ്ട്. ഇന്ന് ദുബായിൽ രണ്ട് കടകളുണ്ട് ഇദ്ദേഹത്തിന്. മറ്റൊന്നും ഇവിടെ നിന്ന് പ്രതീക്ഷിക്കരുത്. ഇത് വ്യത്യസ്തമായ ചായകൾക്കായുള്ളതാണ്.

also read:നടിയെ ആക്രമിച്ച സംഭവം : വിചാരണ നിര്‍ത്തണമെന്ന് ദിലീപ്

ചായപ്രേമികൾ ഈ കട തേടിയെത്തുന്നു. സെബാസ്റ്റിയന്റെ ചായക്ക്‌ പ്രേമികൾ ഏറെയാണ്. ആവശ്യക്കാരുടെ രുചി അനുസരിച്ചാകും ചായ ലഭിക്കുക. രുചി പറഞ്ഞാൽ അതിനനുസരിച്ചാകും ചായ ലഭിക്കുക. എന്ത് ഏത് അളവിൽ ചേർത്തലാകും ആ രുചി ലഭിക്കുകയെന്ന് സെബാസ്റ്റിയന് നല്ല നിശ്ചയമാണ്. ഓരോന്നും കൃത്യമായ അളവിൽ ചീർത്ത് സെബാസ്റ്റിയൻ ഉണ്ടാക്കുന്ന ചായയുടെ രുചി അറിയാൻ കടൽ കടന്നുവരെ ആളുകൾ എത്താറുണ്ട്.

shortlink

Post Your Comments


Back to top button