ദുബായ്•യു.എ.ഇയില്‍ വിശുദ്ധ റമദാന്‍ മാസം ആരംഭം മേയ് 17 ന് ആയിരിക്കുമെന്ന് ഷാര്‍ജ സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍. ഇത്തവണ നോമ്പ് സമയം ദിവസം 13 മണിക്കൂര്‍ കടക്കാമെന്നും സെന്റര്‍ അറിയിച്ചു.
റമദാന്‍ മാസത്തിലെ പുതുചന്ദ്രന്‍ മേയ് 13 വൈകുന്നേരം 3.48 ഓടെയുണ്ടാകും. ഇത് അസ്തമയത്തിന് 2 മിനിറ്റ് മുന്‍പ് അപ്രത്യക്ഷമാകും. യു.എ.ഇയില്‍ അസ്തമയതിന് ശേഷം പുതു ചന്ദ്രനെ കാണുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അസ്തമയത്തില്‍ ഒരു മണിക്കൂര്‍ 16 മിനിറ്റ് പുതുചന്ദ്രന്‍ ദൃശ്യമാകും.
അതേസമയം, മേയ് 16 ബുധനാഴ്ചയോടെ മാത്രമേ അസ്തമയത്തിന് ശേഷം പുതുചന്ദ്രനെ ദര്‍ശിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾ പ്രകാരം റമദാൻ മാസത്തിലെ ആദ്യത്തെ ദിവസം മേയ് 17, വ്യാഴാഴ്ച ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജൂണില്‍ താപനില 41 ഡിഗ്രീ സെല്‍ഷ്യസ് വരെ ഉയരുമെന്ന് കരുതുന്നതായും ഏറ്റവും കുറഞ്ഞ താപനില 26 ഡിഗ്രി ആയിരിക്കുമെന്ന് കരുതുന്നതായും അല്‍ ജര്‍വാന്‍ പറഞ്ഞു.
Post Your Comments