ആലപ്പുഴ•ബി.ഡി.ജെ.എസിന് രാജസഭാ സീറ്റ് നല്‍കിയെന്നത് വ്യാജവാര്‍ത്തയാണെന്ന് അന്നേ തനിക്ക് മനസിലായിരുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി.ഡി.ജെ.എസില്‍ ഭിന്നത ഉണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമമായിരുന്നു ഇതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്നാല്‍ ബി.ഡി.ജെ.എസ് എം.പി സ്ഥാനം ആവശ്യപ്പെട്ടിരുന്നില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. സംഘടനാ ചുമതലയുമായി മുന്നോട്ട് പോകുകയാണെന്നും തുഷാര്‍ പറഞ്ഞു.
അതേസമയം, രാജ്യസഭയിലെ ഒഴിവ് വന്ന സീറ്റുകളിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ കേരളത്തില്‍ നിന്ന് വി.മുരളീധരനെ ഉള്‍പ്പെടുത്തി. മഹാരാഷ്ട്രയില്‍ നിന്നാകും മുരളീധരന്‍ മത്സരിക്കുക. കാലാവധി അവസാനിക്കുന്ന രാജീവ് ചന്ദ്രശേഖറിന് കര്‍ണാടകയില്‍ നിന്ന് വീണ്ടും സീറ്റ് നല്‍കി.
Post Your Comments