Latest NewsNewsIndia

ത്രിപുരയില്‍ വന്‍ പരിഷ്‌കരണവുമായി ബിപ്ലബ് ദേവ്

 

ന്യൂഡല്‍ഹി: ത്രിപുരയിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് തൊട്ട് പുറകെ വൻ പരിഷ്‌കരണങ്ങൾ. ആദ്യ മന്ത്രിസഭാ യോഗത്തിലാണ് മൂന്ന് നിർണ്ണായക തീരുമാനങ്ങൾ ബിജെപി സർക്കാർ എടുത്തത്. കഴഞ്ഞ സർക്കാരിന്റെ ഭരണ കാലത്ത് രണ്ട് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. രണ്ട് കേസുകളും സിബിഐക്ക് കൈമാറും. ഇതിന് പുറമെ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം ഏഴാം ശമ്ബളക്കമ്മീഷന്‍ ശുപാര്‍ശകള്‍ അനുസരിച്ച്‌ മാറ്റം വരുത്താനുള്ള സാദ്ധ്യതകള്‍ പരിശോധിക്കും

also read:ഇത് സെബാസ്റ്റിയന്‍, നാക്കിന് വില 3.6 മില്യണ്‍ ദിര്‍ഹം, കാരണം ഇതാണ്

അടുത്തിടെയായിരുന്നു രണ്ട് മാധ്യമപ്രവർത്തകർ ത്രിപുരയിൽ കൊല്ലപ്പെട്ടത്. ഇതിൽ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു. ശന്തനു ഭൗമിക്, സുദീപ് ദത്ത ഭൗമിക് എന്നീ രണ്ട് മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഏഴാം ശമ്ബളക്കമ്മീഷന്‍ നടപ്പാക്കുമെന്നത് ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അഗര്‍ത്തല വിമാനത്താവളത്തിന് മഹാരാജാവിന്റെ പേര് നല്‍കണമെന്നത് ഗോത്രവിഭാഗങ്ങളുടെ വളരെക്കാലത്തെ ആവശ്യമുയര്‍ന്നിരുന്നു അതും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button