തൃശ്ശൂര്‍: തൃശ്ശൂരിലെ പൂരപ്രേമികളുടെ ആരാധനാ പാത്രവുമായിരുന്ന ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ ചെരിഞ്ഞു. ഇന്ന് പുലര്‍ച്ചെ മുന്നിനാണ് ആന ചെരിഞ്ഞത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോടനാടുവെച്ചാണ് സംസ്ക്കാരം.
Read also:പൊങ്കാലയിടുന്ന സിനിമാ താരങ്ങൾക്ക് മാറാരോഗങ്ങള്‍ പിടിപെടട്ടെയെന്ന് വൈശാഖന്‍
കഴിഞ്ഞ 15 വര്‍ഷമായി തൃശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നത് ശിവസുന്ദറായിരുന്നു. എരണ്ടക്കെട്ട് ബാധിച്ചതോടെ 67 ദിവസമായി ചികിത്സയിലായിരുന്നു ശിവസുന്ദര്‍. വ്യവസായിയായ ടി. എ. സുന്ദര്‍മേനോന്‍ 2003ലാണ് ആനയെ തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുത്തിയത്.
Post Your Comments