KeralaNews

വിവിധ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണകൾ നിരോധിച്ചു

തി​രു​വ​ന​ന്ത​പു​രം: 29 വെ​ളി​ച്ചെ​ണ്ണ ബ്രാ​ന്‍ഡു​ക​ള്‍ സം​സ്​​ഥാ​ന​ത്ത് നി​രോ​ധി​ച്ചു. കേ​ര​ള​ത്തി​ലേ​ക്ക് വ്യാ​ജ വെളിച്ചെണ്ണ എത്തുന്നു എന്ന അറിയിപ്പിനെത്തുടർന്ന് വിവിധ ബ്രാൻഡുകളുടെ വെളിച്ചെണ്ണ ഭ​ക്ഷ്യ​സു​ര​ക്ഷാ ലാ​ബു​ക​ളി​ല്‍ പ​രി​ശോ​ധ​നയ്​ക്ക് വിധേയമാക്കി.വെളിച്ചെണ്ണയിൽ മായം കലർത്തിയിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി.

Read also:ആകാശവാണിക്കും അപ്പുറം ആര്‍എസ്എസ്, ഇന്ത്യയുടെ 95 ശതമാനം ഭൂപ്രദേശത്തും

കൂടുതലായും വി​ല​കു​റ​ഞ്ഞ മ​റ്റ്​ ഭ​ക്ഷ്യ എ​ണ്ണ ക​ല​ര്‍ത്തിയാണ് വെ​ളി​ച്ചെ​ണ്ണ എന്ന രീതിയിൽ വിൽപ്പന നടത്തുന്നത്.ഇ​ത്ത​ര​ത്തി​ല്‍ വി​ല്‍പ​ന ന​ട​ത്തി​യ​വ​ര്‍ക്കെ​തി​രെ 105 കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. തു​ട​ര്‍ച്ച​യാ​യി കേ​സു​ക​ള്‍ വ​ന്ന 29 ബ്രാ​ന്‍ഡു​ക​ളെ​യാ​ണ് നി​രോ​ധി​ച്ച​ത്. തമിഴ് നാട്ടിൽ നിന്നും ഇറക്കുമതി ചെയ്ത വെളിച്ചെണ്ണകളാണ് വ്യജമായി കണ്ടെത്തിയിരിക്കുന്നത്.ഒപ്പം ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലാ​ണ് ഇ​വ കൂടുതലായും വി​റ്റ​ഴി​ക്കു​ന്ന​തെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കേ​ര പ്ല​സ്, ഗ്രീ​ന്‍ കേ​ര​ള, കേ​ര എ ​വ​ണ്‍, കേ​ര സൂ​പ്പ​ര്‍, കേ​ര ഡ്രോ​പ്സ്, കേ​ര ന​ന്മ, ബ്ലേ​സ്, പു​ല​രി, കോ​ക്കോ ശു​ദ്ധം, കൊ​പ്ര നാ​ട്, കോ​ക്ക​ന​ട്ട് നാ​ട്, കേ​ര​ശ്രീ, കേ​ര​തീ​രം, പ​വ​ന്‍, ക​ല്‍​പ്പ ഡ്രോ​പ്സ് കോ​ക്ക​ന​ട്ട് ഓ​യി​ല്‍, ഓ​ണം കോ​ക്ക​ന​ട്ട് ഓ​യി​ല്‍, അ​മൃ​ത പു​വ​ര്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കേ​ര​ള കോ​ക്കോ​പ്ര​ഷ് പ്യു​വ​ര്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍, എ-​വ​ണ്‍ സു​പ്രീം അ​ഗ്മാ​ര്‍​ക്ക് കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കേ​ര ടേ​സ്​​റ്റി ഡ​ബി​ള്‍ ഫി​ല്‍​റ്റേ​ര്‍​ഡ് കോ​ക്ക​ന​ട്ട് ഓ​യി​ല്‍, ടി.​സി നാ​ദാ​പു​രം കോ​ക്ക​ന​ട്ട് ഓ​യി​ല്‍, ന​ട്ട് ടേ​സ്​​റ്റി കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കൊ​ക്കോ​പാ​ര്‍​ക്ക് കോ​ക്ക​ന​ട്ട് ഓ​യി​ല്‍, ക​ല്‍​പ​ക (രാ​ഖ്) ഫി​ല്‍​റ്റേ​ര്‍​ഡ് പ്യു​വ​ര്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍, പ​രി​ശു​ദ്ധി പ്യു​വ​ര്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍ റോ​സ്​​റ്റ​ഡ് ആ​ന്‍​ഡ്​ മൈ​ക്രോ ഫി​ല്‍​റ്റേ​ര്‍​ഡ്, നാ​രി​യ​ല്‍ ഗോ​ള്‍​ഡ് കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കോ​ക്കോ ഫി​ന നാ​ച്യു​റ​ല്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍, പ്രീ​മി​യം ക്വാ​ളി​റ്റി എ.​ആ​ര്‍ പ്യു​വ​ര്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍ 100 ശ​ത​മാ​നം നാ​ച്യു​റ​ല്‍, കോ​ക്ക​ന​ട്ട് ടെ​സ്​​റ്റാ ഓ​യി​ല്‍ എ​ന്നീ ബ്രാ​ന്‍​ഡു​ക​ളാ​ണ് നി​രോ​ധി​ച്ച​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button