ദുബായ് : അബുദാബി ഫെസ്റ്റിവലിന് തുടക്കമായി.ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിക്ക് ഇന്ത്യയിൽ നിന്നുള്ള കലാകാരന്മാരുടെ ‘മർച്ചന്റ്‌സ് ഓഫ് ബോളിവുഡ്’എന്ന പരിപാടിയോടെയാണ് തുടക്കമായത്.ഇത്തവണ ഇന്ത്യയാണ് ഫെസ്റ്റിവലിൽ അതിഥി രാജ്യം.30 രാജ്യങ്ങളിൽ നിന്നുള്ള 500ൽ അധികം കലാകാരന്മാരും 40 ഓളം സംഗീതജ്ഞരും അബുദാബി ഫെസ്റ്റിവലിന്റെ ഭാഗമാകും.
അബുദാബി എമിറേറ്റ്സ് പാലസ് ഹോട്ടലിൽ നടന്ന പരിപാടി ആസ്വദിക്കാൻ യുഎഇ സാംസ്കാരിക–വിജ്ഞാന വികസന വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ,യു.എ.ഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി തുടങ്ങി നിരവധി പേരാണ് എത്തിയത്.
പ്രശസ്ത സരോദ് വാദകൻ ഉസ്താദ് അംജദ് അലി ഖാന്റെ സംഗീത പരിപാടി, നാടൻകല, ആധുനിക ബാലേ, സമകാലിക നൃത്തരൂപങ്ങൾ, രഘു ദീക്ഷിതിന്റെ സംഗീത പരിപാടി,കാലിഗ്രാഫി കലാകാരനായ രാജീവ് കുമാറിന്റെ കലാ പ്രദർശനം തുടങ്ങിയവ ഫെസ്റ്റിവലിൽ ഇന്ത്യ അവതരിപ്പിക്കും.വൈഭവി മർച്ചൻറ്, സുലെമാൻ മർച്ചൻറ്, സലിം മർച്ചൻറ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
Post Your Comments