Latest NewsKeralaNews

പോലീസിന്റെ അഴിഞ്ഞാട്ടം രോഗികളും പാവപ്പെട്ടവരുമായ സ്ത്രീ-മത്സ്യത്തൊഴിലാളികളോട്

വര്‍ക്കല•വര്‍ക്കലയില്‍ വഴിയോരകച്ചവടം നടത്തുന്നവരില്‍ ഒരു വിഭാഗം ആള്‍ക്കാരെ മാത്രം വര്‍ക്കല പോലീസ് തെരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്നതായി പരാതി. വര്‍ക്കല മൈതാനത്തെ കച്ചവടക്കാരായ മൈമുന, ഹയറുന്നിസ, ബേബി എന്നിവരെ കഴിഞ്ഞ ദിവസം വര്‍ക്കല സി.ഐയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് പിടിച്ചുകൊണ്ടുപോയി. 33,000 രൂപയോളം വിലവരുന്ന മത്സ്യവും പോലീസ് കൊണ്ടുപോയി. ഇവരെ പോലീസ് വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ഒരു വനിതാ പോലീസ് പോലും ഉണ്ടായിരുന്നില്ലെന്നും വര്‍ക്കല എസ്.ഐ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞതായും പോലീസ് അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ പറയുന്നു.

You may also like: മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ മൃതദേഹം പോലീസ് പിടിച്ചെടുത്തു

രാവിലെ എട്ടുമണിയോടെയാണ് പോലീസ് എത്തിയത്. എന്നും ഇവിടെ കച്ചവടം നടത്തുന്നവര്‍ ആണെന്ന് പറഞ്ഞെങ്കിലും കേട്ടില്ല. അസഭ്യം പറഞ്ഞും ആക്രോഷിച്ചും എസ്.ഐയുടെ നേതൃത്വത്തില്‍ തങ്ങളെ പോലീസ് വാഹനത്തില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.

നാല് മണിവരെ മറ്റു ക്രിമിനലുകള്‍ക്കൊപ്പം ഇരുത്തിയിരുന്നു. ഹൃദ്‌രോഗിയായ തനിക്ക് ഗുളിക കഴിക്കാന്‍ വെള്ളം പോലും നല്‍കിയില്ല. വെള്ളം വരെ പോലീസുകാര്‍ എടുത്തുകൊണ്ട് പോയെന്നും ഇരയായ സ്ത്രീകളില്‍ ഒരാള്‍ പരാതിപ്പെടുന്നു. ഇത്ര നീതിരഹിതനായ എസ്.ഐ വര്‍ക്കലയില്‍ ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു. രോഗിയായ തനിക്ക് മറ്റുജോലികള്‍ ചെയ്ത് ജീവിക്കാന്‍ കഴിയില്ല. ഇവിടെ മാന്യമായി കച്ചവടം ചെയ്ത് ജീവിക്കാനുള്ള ഒരു വഴി കണ്ടെത്തി തരണമെന്ന് മാത്രമാണ് ഇവരുടെ അപേക്ഷ.

വീഡിയോ കാണാം

കടപ്പാട്: എ.സി.വി ന്യൂസ്, ആറ്റിങ്ങല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button