Latest NewsNewsIndia

പ്രവീണ്‍ തൊഗാഡിയുടെ സ്വത്ത് വിവര റിപ്പോര്‍ട്ട്‌ പുറത്ത്

കാഞ്ഞങ്ങാട്: വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയുടെ സ്വത്ത് വിവര റിപ്പോര്‍ട്ട്‌ പുറത്ത്. ഹൊസ്ദുര്‍ഗ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച തൊഗാഡിയയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പോയ ഹൊസ്ദുര്‍ഗ് പോലീസാണ് വെറുംകൈയോടെ മടങ്ങിയത്. തൊഗാഡിയ പാപ്പരെന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കുന്നത്. ഗുജറാത്ത് പോലീസിന്റെ രേഖകള്‍പ്രകാരം പ്രവീണ്‍ തൊഗാഡിയ ഒളിവിലുമാണ്. 2011 ഏപ്രില്‍ 30-ന് ആയിരുന്നു കാഞ്ഞങ്ങാട്ടെ വിവാദപ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പോലീസ് നേരിട്ട് കേസെടുക്കുകയായിരുന്നു.

ഗുജറാത്തിലെ സോളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തൊഗാഡിയ താമസിക്കുന്ന ബംഗ്ലാവില്‍ ഗുജറാത്ത് പോലീസിന്റെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസെത്തി. കാഞ്ഞങ്ങാട്ടെ പൊതുവേദിയില്‍ മതവിദ്വേഷപ്രസംഗം നടത്തിയ കേസിലാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തൊഗാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഈ ബംഗ്ലാവ് മകന്‍ ആകാശ് തൊഗാഡിയുടേതാണെന്നും പ്രവീണ്‍ തൊഗാഡിയയുടെ പേരില്‍ സ്വത്തുവകകളൊന്നും ഇല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

shortlink

Post Your Comments


Back to top button