ന്യൂഡൽഹി: റിസർവ് ചെയ്‌ത ട്രെയിൻ യാത്ര മുടങ്ങിയാല്‍ ആ പണം നഷ്ടമാകുമെന്ന് ആശങ്ക ഇനി വേണ്ട. റിസർവ് ചെയ്‌ത ടിക്കറ്റ് ഇനി മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാനുള്ള സൗകര്യമാണ് ഇന്ത്യൻ റെയിൽവേ ഒരുക്കിയിരിക്കുന്നത്. പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ ചീഫ് റിസർവേഷൻ സൂപ്പർവൈസർക്കാണ് ഇൗ രീതിയിൽ ടിക്കറ്റുകൾ മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിന് അധികാരമുള്ളത്. വിവാഹസംഘത്തിെൻറ കൂെട സഞ്ചരിക്കുന്ന ആൾക്ക് റിസർവ് ചെയ്‌ത ടിക്കറ്റ് മറ്റൊരാൾക്ക് നൽകാം.
അപേക്ഷ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വിവാഹസംഘത്തെ നയിക്കുന്ന ആളാണ് നൽകേണ്ടത്. സർക്കാർ ജീവനക്കാരനും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും റിസർവ് ചെയ്‌ത ടിക്കറ്റ് മറ്റൊരാൾക്ക് നൽകാം. ഒരു വിദ്യാർത്ഥിയ്ക്ക് അതേ സ്ഥാപനത്തിലെ മറ്റൊരു വിദ്യാർത്ഥിയ്ക്ക് ട്രെയിൻ ടിക്കറ്റ് കൈമാറ്റം ചെയ്യണമെങ്കിൽ സ്ഥാപന മേധാവിയുടെ അനുമതി ലഭിച്ചിരിക്കണം. ഇൗ ടിക്കറ്റിൽ ഇതേ സ്ഥാപനത്തിലെ വിദ്യാർഥിക്ക് യാത്രചെയ്യാം. എന്നാൽ ഒരിക്കൽ മാത്രമേ റിസര്‍വേഷന്‍ ടിക്കറ്റ് കൈമാറാനുള്ള അവസരം നല്‍കൂ എന്ന് ഇന്ത്യന്‍ റെയിൽവേ പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.
ഒരു വ്യക്തിക്ക്, ടിക്കറ്റ് കുടുംബത്തിലെ അച്ഛനോ അമ്മയ്ക്കോ സഹോദരനോ സഹോദരിക്കോ കൈമാറാൻ സാധിക്കും. അതിനായി ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ഈ വ്യക്തി ഇന്ത്യൻ റെയിൽവേയ്ക്ക് ഇത് സംബന്ധിച്ച് അപേക്ഷ സമർപ്പിക്കണമെന്ന് മാത്രം. എന്‍സിസി, വിദ്യാര്‍ഥികളുടെ സംഘം, കല്യാണ പാര്‍ട്ടി എന്നിവരുടെ കാര്യത്തില്‍ സംഘത്തിലെ പത്ത് ശതമാനത്തില്‍ കൂടുതല്‍ പേര്‍ മാറ്റം ആവശ്യപ്പെട്ടാല്‍ അനുവദിക്കേണ്ടതില്ലെന്നും റെയില്‍വേ അറിയിച്ചു.
Post Your Comments