ഭോപ്പാല്‍•മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശിയായ വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥന്‍ നായാടിപ്പാറ മുണ്ടാരത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (74), ഭാര്യ ഗോമതി (63) എന്നിവരാണു മരിച്ചത്.
കഴുത്ത് അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഗോമതിയുടെ കഴുത്തില്‍ നിന്നും ആഭരണം നഷ്ടമായിട്ടുണ്ട്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നു സംശയിക്കുന്നു.
ഗോമതി ഗ്വാളിയോറില്‍ നഴ്സുമായിരുന്നു. നേരത്തെ ഗ്വാളിയോറില്‍ താമസിച്ചിരുന്ന ഇവര്‍ സര്‍വീസില്‍നിന്ന് വിരമിച്ചശേഷമാണ് ഭോപ്പാലിലേക്കു മാറിയത്. ബിന്ദു, സിന്ധു, പ്രിയങ്ക എന്നിവരാണ് മക്കള്‍.
Post Your Comments