Latest NewsNewsIndia

25,000 കോടി വായ്പ : വീഡിയോകോണ്‍ മേധാവി മുങ്ങിയെന്ന് പ്രചാരണം

ന്യൂഡല്‍ഹി•രാജ്യത്തെ ബാങ്കുകളില്‍ 25,000 കോടി കടമുള്ള വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് മേധാവി വേണുഗോപാല്‍ ധൂത് രാജ്യം വിട്ടെന്ന അഭ്യൂഹം പരന്നത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാക്കി. വിജയ് മല്യ, നീരവ് മോഡി, മെഹുല്‍ ചോക്സി തുടങ്ങിവരുടെ പിന്നാലെ വീഡിയോകോണ്‍ മേധാവിയും രാജ്യം വിട്ടെന്ന് സമൂഹമാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ധൂത് രാജ്യം വിട്ടിട്ടില്ലെന്ന് വ്യക്തമായി. താന്‍ മൂന്നു വര്‍ഷമായി വിദേശത്തു പോയിട്ടില്ലെന്നും എങ്ങോട്ടും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തോട് ധൂത് വ്യക്തമാക്കുകയും ചെയ്തതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായാത്.

ഉടമ രാജ്യം വിട്ടെന്ന പ്രചാരമുണ്ടായതോടെ ഇന്റലിജന്‍സ് ഏജന്‍സികളടക്കം ഉണര്‍ന്നുപ്രവര്‍ത്തിച്ചാണ് ധൂത് ഇവിടെത്തന്നെയുണ്ടെന്നു സ്ഥിരീകരിച്ചത്.

ഭീമമായ വായ്പ കുടിശികയാക്കിയ കമ്പനികളെ റിസര്‍വ് ബാങ്ക് തയാറാക്കിയ പട്ടികയില്‍ വീഡിയോകോണുമുണ്ട്. കിട്ടാക്കടം ബാക്കിയാക്കി രാജ്യം വിടുന്നവരുടെ സ്വത്ത് കേസ് തീര്‍പ്പാകുന്നതിനു കാക്കാതെ കണ്ടുകെട്ടാനുള്ള ബില്ല് തയാറാക്കിയ സര്‍ക്കാര്‍, 50 കോടിക്കു മുകളില്‍ വായ്പയെടുത്തവരുടെ പട്ടിക തയാറാക്കാന്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button