ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തി. ഇത്തവണയും പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വീകരിക്കാനെത്തി. നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി ഭാര്യ ബ്രിജിറ്റ് മേരി ക്ലയ്‌ഡ് മാക്രോണുമൊത്താണ് അദ്ദേഹം എത്തിയത്. ഫ്രഞ്ച് ക്യാബിനറ്റിലെ മുതിർന്ന മന്ത്രിമാരും പ്രസിഡന്റിനൊപ്പമുണ്ട്.തീവ്രവാദത്തെ ഇന്ത്യയും ഫ്രാന്‍സും യോജിച്ച് നേരിടുന്നതിനായുള്ള നിരവധി കരാറുകൾ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്.
തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് വ്യക്തമാക്കിയാണ് ഇമ്മാനുവൽ അധികാരത്തിലെത്തിയത് തന്നെ. ഫ്രഞ്ച് മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കാനോരുങ്ങുന്ന ജൈതാപൂർ ആണവ നിലയത്തിന്റെ ഉടമ്പടിയും ഇത്തവണ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പ്രധാനമന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ്റ് ഉന്നത തല മീറ്റിംഗ് നടത്തും.
ഇന്നു രാവിലെ ഒന്‍പതു മണിക്ക് മാക്രോണിന് രാഷ്ട്രപതിഭവനില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. 11.30നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹൈദരാബാദ് ഹൗസില്‍ വച്ചു മാക്രോണ്‍ കൂടിക്കാഴ്ച നടത്തും. വാണിജ്യം ,നിക്ഷേപം, ഭീകരവാദം എന്നിവ ചര്‍ച്ചയാകും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനും സന്ദര്‍ശനം സഹായകമാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച നടക്കുന്ന അന്താരാഷ്ട്ര സൗരോര്‍ജ സഖ്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മാക്രോണ്‍ വൈകിട്ടു ആഗ്രയില്‍ താജ് മഹലും സന്ദര്‍ശിക്കും.
സൌത്ത് ഏഷ്യയിലെ തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്ക് വേണ്ട എല്ലാ സഹായങ്ങളും ഫ്രാന്‍സ് നല്‍കുമെന്ന് കെ നാഗരാജ് നായിഡു മാധ്യമങ്ങളോട് പറഞ്ഞു. പതിനൊന്നാം തിയതി ഉത്തര്‍ പ്രദേശിലെ മിര്‍സപൂരില്‍ എത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് സൗരോര്‍ജ പദ്ധതി ഉദ്ഘാടനം ചെയ്യും. താജ്മഹല്‍, വാരണാസി തുടങ്ങിയ ഇടങ്ങളില്‍ പ്രധാനമന്ത്രിക്കൊപ്പം ഇമ്മാനുവല്‍ മക്രോണ്‍ സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments