Latest NewsIndiaNews

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍ ടവ്വല്‍ വയറില്‍ വെച്ച് തുന്നി, പിന്നീട് സംഭവിച്ചത്‌

ന്യൂഡൽഹി: പ്രസവ ശസ്ത്രക്രിയ ചെയ്‌ത ഡോക്ടർ ടവ്വൽ വയറ്റിൽ ഉപേക്ഷിച്ചു. യുവതിയുടെ ഭര്സം‍ത്ഭതാവ് പരാതിപ്പെട്ടതിനെ തുടര്‍ുന്ന് ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്‌തു. കിഴക്കന്‍ ഡല്‍ഹിയിലെ ഖിച്ദിപൂര്‍ മേഖലയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്പിറ്റലിലെ ഡോക്ടറാണ് പിടിയിലായത്. 2016 ഫെബ്രുവരി 24 നാണ് പ്രസവ വേദനയെ തുടര്‍ന്ന് കിരണും ഭര്‍ത്താവും ഈ ഹോസ്പിറ്റലെത്തിയത്. തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തി കുഞ്ഞിന് ജന്മം നല്‍കുകയും ചെയതു.

also read:ദുബായിയിൽ ദമ്പതികളെ കത്തിമുനയിൽ നിർത്തി കവർച്ച

എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയിട്ടും യുവതിക്ക് ശക്തമായ വയറുവേദന ഉണ്ടായിരുന്നു. വേദന സഹിക്കാൻ അകത്തെ പലതവണ യുവതിയും ഭർത്താവും ഇതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ വേദനയ്ക്ക് യാതൊരു കുറവും ഉണ്ടായില്ല. പ്രസവം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും വേദന മാറാത്തതിനെ തുടർന്ന് ഇവർ മറ്റൊരു ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ വയറ്റിൽ ടവ്വൽ കുടിങ്ങി കിടക്കുന്നതായി കണ്ടെത്തി. തുടർന്ന് മറ്റൊരു ശസ്‌ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

shortlink

Post Your Comments


Back to top button