ന്യൂഡല്‍ഹി: രണ്ടാമതും പെൺകുഞ്ഞിനെ പ്രസവിച്ചതിനു ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്. വനിതാ ദിനത്തിലാണ് 32 കാരനായ സിറാജ് 25 കാരിയായ ഫറയുടെ മേല്‍ ആസിഡ് ഒഴിച്ചത്. യുവതിയുടെ മുഖത്തും,കൈകളിലും, വയറിലുമെല്ലാം ഗുരുതരമായ പൊള്ളലേറ്റു. ന്യൂഡല്‍ഹിക്കടുത്ത് മൊറാദാബാദിലാണ് സംഭവം. ഭര്‍ത്താവിന്റെ കുടുംബം സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം തല്ലുമായിരുന്നു.
രണ്ടാമത് ജനിച്ചതും പെണ്‍കുട്ടിയായതാണ് ഭര്‍ത്താവിനെയും വീട്ടുകാരെയും ചൊടിപ്പിച്ചത്. ആണ്‍കുട്ടിയെ പ്രസവിക്കാത്തതിനും സ്ത്രീധനം കൊണ്ടുവരാത്തതിനുമാണ് സിറാജ് ഈ കടുംകൈക്ക് മുതിര്‍ന്നത്. ആദ്യ കുട്ടി പെണ്ണായപ്പോള്‍ തന്നെ ഇയാൾ തനിനിറം കാട്ടാന്‍ തുടങ്ങി. കഴിഞ്ഞ ഒരുവര്‍ഷമായി പീഡനവുമുണ്ടായിരുന്നതായി ഫറ പറയുന്നു.
Post Your Comments