Latest NewsNewsInternational

ഡ്രോണ്‍ ആക്രമണം: പാക് താലിബാന്‍ നേതാവിന്റെ മകനുള്‍പ്പെടെ 20 ചാവേറുകൾ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ തെഹ്രീക്- ഇ- താലിബാന്‍ പാക്കിസ്ഥാന്‍ (ടി.ടി.പി) തലവന്‍ മുല്ല ഫസുള്ളയുടെ മകനടക്കം 20 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ കുനാറിലാണ് ആക്രമണമുണ്ടായത്. ടി.ടി.പി നേതാവ് മുല്ല ഫസുള്ളയെ ലക്ഷ്യം വെച്ച്‌ നടന്ന ആക്രമണത്തിലാണ് മകനടക്കം 20 പേര്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച ടി.ടി.പിയുടെ ക്യാംപിന് നേര്‍ക്കായിരുന്നു ആക്രമണം.

കൊല്ലപ്പെട്ടവര്‍ 20 പേരും ചാവേറുകളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടി.ടി.പി കമാന്‍ഡര്‍ ഗുല്‍ മുഹമ്മദ്, യാസീന്‍ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ ടി.ടി.പി സംഘത്തിനെതിരെ അഫ്ഗാനിസ്ഥാനും യു.എസ് സഖ്യസേനയും നടപടിയെടുക്കുന്നില്ലെന്ന് പാകിസ്ഥാന്‍ നിരവധി തവണ ആരോപിച്ചിരുന്നു. ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button