റിയാദ്: സൗദിയില്‍ മെട്രോ ട്രെയിനില്‍ അയക്കുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം ഉറപ്പു വരുത്തുന്നതിന് പൊതു ഗതാഗത അതോറിറ്റി തയ്യാറാക്കിയ കരട് നിയമാവലി പുറത്തിറക്കി. കിലോക്ക് 75 റിയാല്‍ വരെ നഷ്ടപരിഹാരം ഉറപ്പ് വരുത്തുമെന്നാണ് വിവരം. കരടില്‍ യാത്രക്കാരുടെ നിര്‍ദേശങ്ങളും പരാതികളും പരിഗണിച്ച് ആവശ്യമായ മാറ്റം വരുത്തും.
also read:ഷഫീന്‍ ജഹാനെ മരുമകനായി സ്വീകരിക്കണമെന്ന് മാതാപിതാക്കളോട് ഹാദിയ
നിലവിലെ രീതി പ്രകാരം ലഗേജില്‍ വിലപിടിപ്പുള്ള വസ്തുക്കളുണ്ടെന്ന് ബോധ്യപ്പെടുത്തിയാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ഈ രീതിയിലും വേണ്ട മാറ്റങ്ങൾ വരുത്തും. ഗതാഗത അതോറിറ്റിയുടെ പുതിയ പരിഷ്‌ക്കാരത്തിൽ പൊതുജങ്ങൾക്കും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താം. ഇതും പരിഗണിച്ചുകൊണ്ടാകും ആവശ്യമായ ഭേദഗതികള്‍ വരുത്തുക.
Post Your Comments